Latest News

‘സോഫിയ’ എന്ന ഹ്യൂമനോയ്ഡ് റോബോട്ടിന് സൗദി അറേബ്യയില്‍ പൗരത്വം

റിയാദ് : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ‘സോഫിയ’ എന്ന ഹ്യൂമനോയ്ഡ് റോബോട്ടിന് സൗദി അറേബ്യയില്‍ പൗരത്വം ലഭിച്ചു.[www.malabarflash.com]

സംസാരിക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനും കഴിവുള്ള റോബോട്ടാണ് ‘സോഫിയ’.

സൗദിയില്‍ നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റിവ് കോണ്‍ഫറന്‍സില്‍ വച്ച് ബുധനാഴ്ചയാണ് റോബോട്ടിന് പൗരത്വം നല്‍കിയത്.

‘റോബോട്ട്’ നിര്‍മ്മിച്ചത് ഹാന്‍സണ്‍ റോബോട്ടിക്‌സാണ്.

ആദ്യമായിട്ടാണ് ഒരു രാജ്യം റോബോട്ടിന് പൗരത്വം നല്‍കുന്നത്.

ഈ അംഗീകാരത്തില്‍ ഏറെ അഭിമാനം തോന്നുന്നുവെന്നും പൗരത്വം ലഭിക്കുന്ന ആദ്യ റോബോട്ട് ചരിത്രപരമാണെന്നും സോഫിയ പ്രതികരിക്കുകയും ചെയ്തു.

മനുഷ്യര്‍ക്ക് നല്ല രീതിയിലുള്ള ജീവിതം നയിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ക്കു വേണ്ടി തന്റെ നിര്‍മിത ബുദ്ധി ഉപയോഗിക്കുമെന്നും, ഈ ലോകത്തെ മികച്ച ഒരിടമാക്കി മാറ്റാന്‍ തന്നെക്കൊണ്ട് സാധിക്കും വിധം പരിശ്രമിക്കുമെന്നും സോഫിയ എന്ന മനുഷ്യ നിര്‍മ്മിത റോബോര്‍ട്ട് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.