കാസര്‍കോട്: ചെമ്പിരിക്ക ഖാസി വധക്കേസില്‍ കാസര്‍കോടുളള യുവജന നേതാവിനെ ചോദ്യം ചെയ്യുകയോ, നുണ പരിശോധനയ്ക്ക് വിധേയമാക്കുകയോ ചെയ്താന്‍ മണിക്കൂറുകള്‍ക്കകം പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ പറഞ്ഞു.[www.malabarflash.com]
ഈ നേതാവിന്റെ വസതിയില്‍ 2016 നവംബര്‍ 26 ന് വൈകുന്നേരം 5 മണി മുതല്‍ 6.45 വരെ പ്രതികള്‍ രക്ഷപ്പെടാന്‍ സഹായമഭ്യര്‍ത്ഥിച്ച് ചര്‍ച്ച നടത്തിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
വിദേശത്ത് ഹോട്ടല്‍ കൈമാററവും, ഹവാല ഇടപാടുകളും അന്തര്‍ സംസ്ഥാന കുററവാളികളുടെ ഇടപ്പെടലുകളും ഈ കേസ്സില്‍ ഉണ്ടായിട്ടുണ്ട്. ഇക്കാരണത്താലാണ് പി.ഡി.പി തുടക്കം മുതല്‍ എന്‍.ഐ.എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പുനരന്വേഷണത്തിലൂടെ എന്‍.ഐ.എ സംഘമോ സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരോ ബന്ധപ്പെട്ടാല്‍ അവശ്യമായ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറുമെന്നും നിസാര്‍ മേത്തര്‍ പറഞ്ഞു.
അതേ സമയം സിജെഎം കോടതിയില്‍ ക്രിമിനല്‍ നടപടി 164 പ്രകാരം മൊഴി നല്‍കുന്നതിനായി ഫോണ്‍ സന്ദേശത്തിലൂടെ പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തിയ ആദൂര്‍ പരപ്പയിലെ അഷ്‌റഫ് അപേക്ഷ നല്‍കിയിരുന്നുവെന്നും ഇത് കോടതി സിബിഐ മുഖാന്തിരം അറിയിക്കണമെന്നാവശ്യപ്പെട്ട് തള്ളുകയായിരുന്നുവെന്നും നിസാര്‍ മേത്തര്‍ വ്യക്തമാക്കി.
അഷ്‌റഫിനെ കണ്ടെത്തുന്നതിനായി ഹൈക്കോടതിയെ ബന്ധപ്പെടുന്ന കാര്യം ചര്‍ച്ച നടത്തി വരുന്നതായി അദ്ദേഹം പറഞ്ഞു.
No comments:
Post a Comment