Latest News

പോലീസ് സ്റ്റേഷന്‍ വിളിപ്പാടകലെയുള്ള വീട്ടിലെ കവര്‍ച്ച; മോഷ്ടാക്കള്‍ പിടിയില്‍

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് വിളിപ്പാടകലെ വൃദ്ധകളായ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ നിന്നും പതിനാറര പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പതിനേഴായിരം രൂപയും കവര്‍ച്ച ചെയ്ത കേസില്‍ പ്രതികള്‍ പിടിയിലായി.[www.malabarflash.com]

കോട്ടച്ചേരിയില്‍ പത്മ ക്ലിനിക്കിന് സമീപം വാടക ക്വഅട്ടേഴ്‌സില്‍ താമസിക്കുന്ന കെ എസ് ഹരികൃഷ്ണന്‍ എന്ന കുട്ട(28) നെയാണ് ഹോസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ എസ് ഐ എ സന്തോഷ് കുമാര്‍ പിടികൂടിയത്. മറ്റൊരു പ്രതി ആവിക്കരയിലെ ഷംസീര്‍ വാഹന മോഷണകേസുമായി ബന്ധപ്പെട്ട് നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. 

വാഹന മോഷണകേസില്‍ അറസ്റ്റിലായ ഷംസീറിനെ മറ്റൊരു കേസില്‍ വടകര കോടതിയില്‍ ഹാജരാക്കി തിരിച്ചുകൊണ്ടു വരുന്നതിനിടയില്‍ കാഞ്ഞങ്ങാട് റയില്‍വേ സ്റ്റേഷനില്‍ വെച്ച് പോലീസ്‌കാരെ കബളിപ്പിച്ച് രക്ഷപ്പെട്ടിരുന്നു. കോയമ്പത്തൂരില്‍ വെച്ച് റെയില്‍വെ പോലീസ് പോലീസ് പിടികൂടിയ ഷംസീറിനെ ചോദ്യം ചെയ്തപ്പോഴാണ് ഹൊസ്ദുര്‍ഗിലെ കവര്‍ച്ചയെകുറിച്ച് പുറത്തുവന്നത്. 

ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന ഷംസീറിനെ ഹോസ്ദുര്‍ഗ് പോലീസ്‌കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതോടെ കവര്‍ച്ചയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. 

ജൂണ്‍ 27 നാണ് ആര്‍ഡിഒ ഓഫീസിന് പിറകിലെ പരേതനായ ഡോക്ടര്‍ സീതാരാമയുടെ വീട്ടിലാണ് വന്‍ കവര്‍ച്ച നടന്നത്.വീടിന്റെ ഓടിളക്കി അകത്തുകടന്ന് പൂജാമുറിയിലെ ഇരുമ്പുപെട്ടിയില്‍ സൂക്ഷിച്ചിരുന്ന ആഭരണവും പണവുമാണ് കവര്‍ച്ച ചെയ്തത്. 

വീട്ടിനുള്ളിലെ അലമാര ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. പൂജാമുറിയില്‍ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഇരുമ്പുപെട്ടിയില്‍ ഭദ്രമായി അടച്ചുവെച്ച സ്വര്‍ണ്ണവും പണവുമാണ് കവര്‍ച്ചനടത്തിയത്.
വീട്ടില്‍ സീതാരാമയയുടെ മക്കളായ സുമന, വിജയലക്ഷ്മി, വാസന്തിദേവി, ഇവരുടെ സഹായി പൊന്നമ്മ എന്നിവരാണ് താമസിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.