കാഞ്ഞങ്ങാട്: ഹൃദയാലയത്തില്‍ ഹൃദയം തുടിച്ചു. ശശിധരന് ഇത് പുനര്‍ജന്മം. മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ തിങ്കളാഴ്ച പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ഹൃദയാലയത്തിലാണ് കാട്ടുകുളങ്ങര മണ്ണട്ടയിലെ ശശിധരന് പുനര്‍ജന്മം ലഭിച്ചത്.[www.malabarflash.com]
കടുത്ത നെഞ്ച്‌വേദനയെതതുടര്‍ന്ന് തിങ്കളാഴ്ച രാവിലെയാണ് ശശിധരനെ ആശുപത്രിയിലെത്തിച്ചത്. ഡോ.സബിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും ധമനികളില്‍ രക്തം ബ്ലോക്കായതായി കണ്ടെത്തുകയുമായിരുന്നു. ഉടന്‍തന്നെ ഹൃദയാലയത്തിലേക്ക് മാറ്റി ആഞ്ചിയോ പ്ലാസ്റ്റിയിലൂടെ ബ്ലോക്ക് നീക്കം ചെയ്യുകയായിരുന്നു.
അരമണിക്കൂറിനുള്ളില്‍ ബ്ലോക്ക് നീക്കം ചെയ്യുകയും ശശിധരന് പൂര്‍ണ്ണസുഖം ലഭിക്കുകയുമായിരുന്നു. കടുത്ത നെഞ്ചുവേദന ബാധിച്ച ശശിധരനെ മംഗലാപുരത്തേക്കോ പരിയാരത്തേക്കോ കൊണ്ടുപോയിരുന്നെങ്കില്‍ എന്തും സംഭവിക്കാമെന്ന അവസ്ഥയിലായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു.
സഞ്ജീവനിയിലെ ഹൃദയാലയത്തില്‍ കന്നിചികിത്സയിലൂടെ യുവാവിന്റെ ജീവന്‍ തിരിച്ചുകൊടുക്കാന്‍ സാധിച്ചത് ആശുപത്രി അധികൃതരും ഡോക്ടര്‍മാരും അതുപോലെത്തന്നെ ശശിധരന്റെ വീട്ടുകാരും അതീവ സന്തോഷത്തിലാണ്.
ഡോ.സബിന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോഴ്‌സ് പൂര്‍ത്തിയാക്കി ഒന്നരവര്‍ഷം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രാക്ടീസ് ചെയ്തതിന് ശേഷമാണ് മാവുങ്കാല്‍ സഞ്ജീവനി ഹൃദയാലയത്തില്‍ ചാര്‍ജ്ജെടുത്തത്.
No comments:
Post a Comment