നീലേശ്വരം: സിപിഎം ഏരിയാ സെക്രട്ടറിയെ പൊതു സമൂഹത്തില്‍ അപമാനിക്കാനും ആക്ഷേപിക്കാനും ശ്രമിച്ചു എന്ന കേസില്‍ അരലക്ഷം രൂപയും കോടതി ചെലവും നല്‍കാന്‍ വിധി.[www.malabarflash.com]
സിപിഎം നീലേശ്വരം മുന്‍ ഏരിയാ സെക്രട്ടറിയും നിലവില്‍ ഏരിയാ സെക്രട്ടറിയേറ്റ് അംഗവുമായ കരുവാക്കാല്‍ ദാമോദരന് അനുകൂലമായാണ് ഹൊസ്ദുര്‍ഗ് മുന്‍സിഫ് കോടതി വിധി പ്രഖ്യാപിച്ചത്. നീലേശ്വരം പേരോലിലെ അമ്പുനായര്‍ക്കെതിരെയാണ് അരലക്ഷം രൂപയും കോടതി ചെലവും നല്‍കാന്‍ വിധിച്ചത്.
അമ്പുനായരുടെ കുടുംബത്തിലെ വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട് അന്ന് ഏരിയാ സെക്രട്ടറിയായിരുന്ന കരുവാക്കാല്‍ ദാമോദന്റെ നേതൃത്വത്തില്‍ നടത്തിയ മധ്യസ്ഥത്തില്‍ അമ്പുനായരുടെ മകന്‍ ശശിധരന് ഒരുലക്ഷം രൂപയും സ്ഥലവും നല്‍കാന്‍ തീര്‍പ്പുകല്‍പ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഒരുലക്ഷം രൂപയുടെ ചെക്ക് അമ്പുനായര്‍ ദാമോദരന്റെ പേരില്‍ നീലേശ്വരം അര്‍ബന്‍ ബാങ്കില്‍ ഏല്‍പ്പിച്ചിരുന്നു. ഈ ചെക്കിന്റെ പിറകില്‍ ഒപ്പിട്ട ശേഷം ദാമോദരന്‍ ചെക്ക് ശശിധരന് നല്‍കി.ശശിധരന്‍ അമ്പുനായരുടെ അക്കൗണ്ടില്‍ നിന്നും ഒരുലക്ഷം രൂപയും പിന്‍വലിച്ചു.
എന്നാല്‍ പിന്നീട് സ്വത്ത് പ്രശ്‌നത്തില്‍ മധ്യസ്ഥം നടത്തിയ സിപിഎം
ഏരിയാസെക്രട്ടറി ഒരുലക്ഷം രൂപ വാങ്ങി എന്നാരോപിച്ച് അമ്പുനായര്‍ നീലേശ്വരം പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പോലീസ് പ്രാഥമിക അന്വേഷണം നടത്തിയപ്പോള്‍ അമ്പുനായരുടെ പരാതി വ്യാജമാണെന്ന് കണ്ട് പോലീസ് കേസെടുക്കാന്‍ തയ്യാറായില്ല. എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പോലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നാരോപിച്ച് അമ്പുനായര്‍ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയായിരുന്നു.
അര്‍ബന്‍ ബാങ്ക് ജനറല്‍ മാനേജര്‍ എം വി രാജീവന്‍, ബാങ്ക് ജീവനക്കാരനും ഡിവൈഎഫ്‌ഐ നേതാവുമായ കെ രഘു എന്നിവരെ ഉള്‍പ്പെടെ വിസ്തരിച്ച കോടതി കേസില്‍ കഴമ്പില്ലെന്ന് കണ്ട് കരുവാക്കാല്‍ ദാമോദരനെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു.
എന്നാല്‍ പത്രമാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ നല്‍കി തനിക്ക് മാനഹാനിയുണ്ടാക്കിയെന്നാരോപിച്ച് കരുവാക്കാല്‍ ദാമോദരന്‍ അമ്പുനായര്‍ക്കെതിരെ മുന്‍സിഫ് കോടതിയില്‍ ഒരുലക്ഷം രൂപക്ക് മാനനഷ്ടക്കേസ് നല്‍കി.
ഇതിലാണ് അമ്പുനായര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അരലക്ഷം രൂപയും കോടതി ചെലവും നല്‍കാന്‍ വിധിച്ചത്.
No comments:
Post a Comment