കണ്ണൂര്‍: ഐ എസില്‍ ചേരുന്നതിനായി സിറിയയില്‍പോയ കണ്ണൂര്‍ സ്വദേശികളായ കൊല്ലപ്പെട്ട 5 പേരുടെ ചിത്രങ്ങള്‍ പോലീസ് പ്രസിദ്ധീകരിച്ചു. പാപ്പിനിശ്ശേരി, വളപട്ടണം, ചാലാട്, മുണ്ടേരി എന്നിവിടങ്ങളിലുള്ളവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.[www.malabarflash.com]
പാപ്പിനിശ്ശേരി പയഞ്ചിറയിലെ ടി വി ഷമീര്‍, മകന്‍ സല്‍മാന്‍, ചാലാട്ടെ എ വി ഷഹനാദ്, മുണ്ടേരിയിലെ ഷജില്‍, വളപട്ടണത്തെ റിഷാല്‍ എന്നിവരുടെ ഫോട്ടോകളാണ് പോലീസ് പ്രസിദ്ധീകരണത്തിന് നല്‍കിയത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നല്‍കിയ ഫോട്ടോകള്‍ വെളളിയാഴ്ച പത്രങ്ങള്‍ക്ക് നല്‍കുകയായിരുന്നു.
2015 ഡിസംബറിലാണ് ഷമീര്‍ ഭാര്യ ഫൗസിയ, മക്കളായ സഫ്‌വാന്‍, സല്‍മാന്‍, നാജിയ എന്നിവരോടൊപ്പം സിറിയയിലേക്ക് പോയത്. സഫ്‌വാനും വളപട്ടണത്തെ മനാഫും സിറിയയിലെ പുഴയില്‍ കുളിക്കുന്ന രംഗവും കിട്ടിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ചാലാട് സ്വദേശി ഷഹനാസ് ബഹ്‌റൈനിലെ ജോലിക്കിടയിലാണ് സിറിയയിലേക്ക് പോയത്.
മുണ്ടേരി സ്വദേശി ഷജിത്ത് 2016 ഒക്ടോബറില്‍ ഭാര്യ ഷഹസാന, മക്കളായ മിഷ്‌വ, അബ്ദുള്ള ദാഹിദ് എന്നിവരോടൊപ്പമാണ് സിറിയയിലേക്ക് യാത്രതിരിച്ചത്. ഷജിത്ത് മരണപ്പെട്ട വിവരം ഭാര്യ നാട്ടിലേക്ക് അറിയിക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവിന് വേണ്ടി പ്രാര്‍ത്ഥിക്കാനും മറ്റുകര്‍മ്മങ്ങളും ചെയ്യണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നതായും പോലീസ് പറഞ്ഞു.
2014ലാണ് വളപട്ടണത്തെ റിഷാല്‍ ഭാര്യ ന്യൂമാഹി സ്വദേശിനി ഹുദയെയും കൂട്ടി ദുബായില്‍ നിന്ന് സിറിയയിലേക്ക് കടന്നത്. സിറിയ ഐസ് കേന്ദ്രത്തിലാണുള്ളതെന്നും രക്ഷപ്പെടാന്‍ കഴിയുന്നില്ലെന്നുമായിരുന്നു ദമ്പതികള്‍ നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചത്. പിന്നീട് റിഷാല്‍ മരിച്ചതായി വിവരം ലഭിച്ചുവെന്നും വീട്ടുകാര്‍ പറഞ്ഞതായി പോലീസ് അറിയിച്ചു.
ഇവരോടൊപ്പം പോയ മലപ്പുറം, കോഴിക്കോട് സ്വദേശികളായ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും പോലീസ് പറയുന്നു.
No comments:
Post a Comment