ന്യൂഡൽഹി: കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയിൽ. ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് വയറിളക്കത്തെ തുടർന്ന് സോണിയ ചികിൽസ തേടിയത്.[www.malabarflash.com]
സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുകയാണന്നും ആശുപത്രി ചെയർമാൻ ഡി.എസ്. റാണ അറിയിച്ചു.
നവംബർ ഒൻപതിന് നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഹിമാചലിലെ കോണ്ഗ്രസ് റാലിയിൽ സോണിയ പ്രസംഗിക്കാനിരിക്കെയാണ് അസുഖം ബാധിച്ചത്. കോണ്ഗ്രസ് ഭരണ സംസ്ഥാനമായ ഹിമാചലിന്റെ തലസ്ഥാനമായ ഷിംലയിൽ ഏതാനും ദിവസമായി തങ്ങിയിരുന്ന സോണിയാ ഗാന്ധിയെ ഡോക്ടർമാരുടെ നിർദേശപ്രകാരം പതിവായി ചികിൽസ തേടുന്ന ഡൽഹിയിലെ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു

No comments:
Post a Comment