കൊച്ചി : പി.ഡി.പി.സംസ്ഥാന വൈസ്‌ചെയര്‍മാന്‍ സുബൈര്‍ സബാഹി (48) അന്തരിച്ചു. കോട്ടയം വൈക്കം തലയോലപറമ്പ് കരിപ്പാടം കണ്ണംതറയില്‍ പരേതനായ മുഹമ്മദാലി മൗലവിയുടെയും ഖദീജയുടേയും മകനാണ്.[www.malabarflash.com]
ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ട് ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 ന് കരിപ്പാടം ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ നടക്കും.
ഭാര്യ :വെങ്ങോല കുന്നേല്‍ മുഹമ്മദ് മകള്‍ ഐഷ. മക്കള്‍: സാജിദ ,അസ്ലം (ശ്രീനാരായണ ലോ കോളേജ് ,പൂത്തോട്ട).
മരുമകന്‍ : ജാബിര്‍
മരുമകന്‍ : ജാബിര്‍
സഹോദരങ്ങള്‍: അബ്ദുല്‍ ഷുക്കൂര്‍ ,ഷെമീര്‍ ഇസ്ലാഹി ,ബീമ ബീവി ,അബ്ദുല്‍ സത്താര്‍
No comments:
Post a Comment