Latest News

ഹർത്താലിന് കടതുറക്കാൻ ആഹ്വാനം ചെയ്ത ടി.നസറുദ്ദീൻ കടതുറന്നില്ല

t-nasarudheen-malabarflash
കോഴിക്കോട്: യുഡിഎഫ് ഹർത്താലിന് കടകൾ തുറക്കാൻ ആഹ്വാനം ചെയ്ത വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി.നസറുദ്ദീൻ അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനം അടച്ചിട്ട് മാതൃക കാട്ടി.[www.malabarflash.com] 

കോഴിക്കോട് മിഠായി തെരുവിൽ പ്രവർത്തിക്കുന്ന നസറുദ്ദീന്‍റെ സ്ഥാപനത്തിന്‍റെ ഷട്ടർ തിങ്കളാഴ്ച പൂർണമായും തന്നെ അടഞ്ഞുകിടന്നു. വ്യാപാരികളുടെ സംസ്ഥാന പ്രസിഡന്‍റിന്‍റെ ആഹ്വാനം അയൽവാസികൾ പോലും കേട്ടില്ല. കോഴിക്കോട്ട് കടകന്പോളങ്ങളെല്ലാം അടഞ്ഞു തന്നെ കിടക്കുകയായിരുന്നു.

ആഹ്വാനം ചെയ്ത നസറുദ്ദീൻ തന്നെ കടയടച്ച് വീട്ടിലിക്കുകയാണെന്ന് അറിഞ്ഞ് കെഎസ്‌യുക്കാർ മിഠായി തെരുവിലെത്തി. അവർ വ്യാപാരി നേതാവിന്‍റെ ഷട്ടറുകൾ മുഴുവൻ അഭിവാദ്യം അർപ്പിച്ച് പോസ്റ്ററും പതിച്ചു. നസറുദ്ദീൻ വ്യാപാരി സമൂഹത്തിന് നാണക്കേടാണെന്നായിരുന്നു കെഎസ്‌യുക്കാരുടെ പരിഹാസം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.