Latest News

ബി.കെ മാസ്റ്റര്‍ അവാര്‍ഡ് സമര്‍പ്പണം ശനിയാഴ്ച ഗ്രീൻവുഡ്സ് സ്കൂളിൽ

ഉദുമ: ഉദുമ എജുക്കേഷണല്‍ ട്രസ്റ്റ് ആറാമത് ബി.കെ മാസ്റ്റര്‍ മെമ്മോറിയല്‍ അവാര്‍ഡ് ദാന പരിപാടി ശനിയാഴ്ച രാവിലെ 11.30ന് ഗ്രീന്‍ വുഡ്‌സ് പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സ്കൂൾ അധികൃതർ  പത്രസമ്മേളനത്തില്‍ അറിയിച്ചു.[www.malabarflash.com]

ഇന്ത്യക്കകത്തും പുറത്തുമായി നാലരപതിറ്റാണ്ട് അധ്യാപന ജീവിതം നയിച്ച ഉദുമ എജുക്കേഷണല്‍ ട്രസ്റ്റിന്റെ ഏക്കാലവും സ്മരിക്കപ്പെടുന്ന ബി.കെ മാസ്റ്റര്‍ എന്നറിയപ്പെടുന്ന ബി.കെ മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ സ്മരണക്കായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 

പയ്യന്നൂര്‍ വിദ്യാഭ്യാസ ജില്ലയിലെ അസി എജുക്കേഷണല്‍ ഓഫീസറായും എന്‍.സി.സി ഓഫീസറായും പ്രവര്‍ത്തിച്ച ബി.കെ മാസ്റ്ററുടെ സേവനം കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ പുരേഗതിയില്‍ ഒരു അഭിവാജ്യ ഘടകമായിരുന്നു.
വിദ്യാഭ്യാസ രംഗത്ത് വ്യക്തി മുദ്രപതിപ്പിച്ച ഹരേക്കല ഹജ്ജബ, സരോജിനി ഭായ് എന്നിവരെയാണ് ഈ വര്‍ഷത്തെ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടത്. കര്‍ണാടകയില്‍ ഗ്രാമീണ ജനതയുടെ വിദ്യാഭ്യാസത്തിന് വിപ്ലളവകരമായ മുന്നേറ്റം നല്‍കിയതിന്റെ പേരില്‍ പ്രശസ്തനായ ഇദ്ദേഹം ഓറഞ്ച് വില്‍പനയില്‍ നിന്നും കിട്ടുന്ന തുക സ്വരൂപിച്ച് നാട്ടിലെ ഗ്രാമീണരായ കുട്ടികള്‍ക്ക് വേണ്ടി വിദ്യാലയം സ്ഥാപിച്ചു. ഏവരുടേയും ശ്രദ്ധയും അംഗീകാരവും ലഭിച്ച വിദ്യാലയം ഹജ്ജബ സ്‌കൂള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.

അക്ഷരങ്ങളുടെ സന്യാസി എന്ന പേരില്‍ മംഗലാപുരത്ത് പ്രശസ്തനാണ്. അദ്ദേഹത്തിന്റെ ജിവചരിത്രം മംഗലാപുരം യുണിവേഴ്‌സിറ്റിയില്‍ പുതിയ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിയലന്‍സ് ഫൗണ്ടേഷന്‍, ഐ.ബി.എന്‍, സി.എന്‍.എന്‍ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തില്‍ റിയല്‍ ഹീറോസ് പുരസ്‌കാരം ലഭിച്ചു. കന്നട പ്രഭ എന്ന പ്രാദേശിക പത്രം പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുത്തിട്ടുണ്ട്.

മൂന്നര പതിറ്റാണ്ടുകാലം ചിന്മയാ വിദ്യാലയത്തില്‍ അധ്യാപികയായും പ്രഥമധ്യാപികയായും ജോലിയെടുത്ത് വിരമിച്ച സരോജിനി ഭായ് ഇപ്പോള്‍ ഗ്രീന്‍വുഡ്‌സ് കുടുംബത്തില്‍ പ്രൈമറിതലത്തില്‍ പ്രഥമാധ്യാപികയായി ജോലി ചെയ്യുന്നു. ഒരു അധ്യാപിക എന്നതിലുപരി സാമൂഹികവും സാംസ്‌കാരിക പരവുമായിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഉത്സുകയാണ്.

പരിപാടി പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. 
പത്ര സമ്മേളനത്തിൽ ഗ്രീന്‍വുഡ്‌സ് സി.ഇ.ഒ സലീം പൊന്നമ്പത്ത് , പ്രിന്‍സിപ്പല്‍ ഗണേഷ് കട്ടയാട്ട്, പി.ആര്‍.ഒ മുജീബ് മാങ്ങാട്, പി.ടി.എ പ്രസിഡണ്ട് ജംഷീദ്, വൈസ് പ്രസിഡണ്ട് ജലീല്‍ കാപ്പില്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് ഹസീന, സഫിയ മുത്തലീബ് പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.