Latest News

ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റർമാർക്കു കൂടുതൽ അധികാരങ്ങളുമായി പുതിയ വാട്സാപ് അപ്ഡേറ്റ്

ന്യൂയോർക്ക്: ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റർമാർക്കു കൂടുതൽ അധികാരങ്ങളുമായി പുതിയ വാട്സാപ് അപ്ഡേറ്റ് അണിയറയിൽ. വാട്സാപ്പിന്റെ സവിശേഷതകൾ നിരീക്ഷിക്കുന്ന ഫാൻസൈറ്റാണു വിവരം പുറത്തുവിട്ടത്.[www.malabarflash.com] 

ഗ്രൂപ്പുകളുടെ നിയന്ത്രണം സുഗമമാക്കുകയാണ് പരിഷ്കരിച്ച പ്രോഗ്രാംകൊണ്ട് ഉദ്ദേശിക്കുന്നത്. അഡ്മിനു കൂടുതൽ അധികാരങ്ങൾ ലഭിക്കും.

അംഗങ്ങൾക്കു ഗ്രൂപ്പിന്റെ വിഷയം, ഐക്കൺ, ഡിസ്ക്രിപ്ഷൻ എന്നിവ മാറ്റാൻ ഇനിമേൽ അഡ്മിനിസ്ട്രേറ്ററുടെ അനുമതി വേണ്ടിവരും. ഗ്രൂപ്പ് രൂപീകരിച്ചയാളെ (പവർ അഡ്മിൻ) പുറത്താക്കുന്നതിൽ നിന്നു മറ്റ് അഡ്മിനിസ്ട്രേറ്റർമാരെ വിലക്കുന്ന ടൂളും ഇതിനോടൊപ്പമുണ്ട്.

ഉപയോക്താക്കൾ കാത്തിരിക്കുന്ന ‘അൺസെൻഡ്’ അവസരവും അപ്ഡേറ്റിലുണ്ടാകുമെന്നാണു സൂചന. സന്ദേശങ്ങൾ വിട്ട് അഞ്ചു മിനിറ്റിനുള്ളിൽ സ്വീകർത്താവു കണ്ടിട്ടില്ലാത്തപക്ഷം അവ മായ്ച്ചുകളയാൻ അവസരം നല്‍കുന്ന സംവിധാനമാണിത്. വാട്സാപ്പിലൂടെ പണമിടപാടു നടത്തുന്നതിനുള്ള ക്രമീകരണവും പ്രതീക്ഷിക്കുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.