കാസര്‍കോട്: പ്രമുഖ പണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന ചെമ്പിരിക്ക സി.എം അബ്ദുല്ല മുസ്‌ല്യാരുടെ കൊലപാതകം സംബന്ധിച്ച കാര്യങ്ങള്‍ പുറത്തു വരുക തന്നെ ചെയ്യുമെന്ന് കീഴൂര്‍ മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മുസ്‌ല്യാര്‍ പറഞ്ഞു.[www.malabarflash.com]
ഉന്നതരുടെ ഇടപെടല്‍ മൂലം സിബിഐ അടക്കമുളള അന്വേഷണ സംഘം സത്യത്തെ മറച്ചുവെക്കാന്‍ എത്ര ശ്രമമുണ്ടായാലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് സത്യങ്ങള്‍ വെളിപ്പെടുത്തുന്നവരെ ഇല്ലായ്മ ചെയ്യാനുളള ശ്രമമാണ് നടക്കുന്നത്. മുമ്പ് കൊലയാളികളുടെ കാറിനെ കുറിച്ച് വിവരം നല്‍കിയ ആള്‍ ദുരൂഹ സഹചര്യത്തില്‍ അപകടത്തില്‍ മരിച്ചതും. ഖാസിയുടെ മൊബൈയിലേക്ക് അവസാനമായി വന്ന മൊബൈല്‍ കോളിന്റെ ഉടമയുടെ മരണവും ഇതിന് തെളിവാണ്. കൂടാതെ തന്നെ രണ്ട് തവണ അപായപ്പെടുത്താന്‍ ശ്രമമുണ്ടായതായും ത്വാഖ അഹമ്മദ് മുസ്‌ല്യാര്‍ പറഞ്ഞു.
ഇപ്പേള്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയ ആള്‍ക്ക് സമര സമിതി എല്ലാവിധ സംരക്ഷണവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു
No comments:
Post a Comment