Latest News

കണ്ടെയ്നറിനുള്ളിൽ കിടന്നുറങ്ങിയ ആറു പേർ ശ്വാസംമുട്ടി മരിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ കന്റോൺമെന്റ് മേഖലയിൽ വലിയ കണ്ടെയ്നറിനുള്ളിൽ കിടന്നുറങ്ങിയ ആറു പേർ ശ്വാസം ലഭിക്കാതെ മരിച്ചു. കടുത്ത തണുപ്പിൽനിന്നു രക്ഷനേടാൻ കണ്ടെയ്നറിനുള്ളിൽ അടുപ്പുകൂട്ടി തീ കാഞ്ഞശേഷം അതു കെടുത്താതെയാണ് അവർ കണ്ടെയ്നർ അടച്ചു കിടന്നുറങ്ങിയത്. ഇതാണു ശ്വാസംമുട്ടി മരിക്കാൻ കാരണം.[www.malabarflash.com] 

രുദ്രാപുർ സ്വദേശികളായ അമിത്, പങ്കജ്, അനിൽ, നേപ്പാള്‍ സ്വദേശി കമൽ, ഗോരഖ്പുർ സ്വദേശികളായ അവ്ധാൽ, ദീപ് ചന്ദ് എന്നിവരാണു മരിച്ചത്.

കേറ്ററിങ് പണിയെടുത്തിരുന്ന ഇവർ കന്റോൺമെന്റ് മേഖലയിലെ ഒരു വിവാഹത്തിനു ഭക്ഷണം ഒരുക്കാനെത്തിയതാണെന്നു പോലീസ് അറിയിച്ചു. സൂപ്പർവൈസറായ നിർമൽ സിങ് രാത്രി വൈകി എഴുന്നേറ്റു കൂടെയുള്ളവരെ വിളിച്ചപ്പോൾ അവർ പ്രതികരിച്ചില്ല. ഉടൻതന്നെ പൊലീസിനെ അറിയിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോൾ അമിത്, പങ്കജ്, അനിൽ, കമൽ എന്നിവർ മരിച്ചിരുന്നു. അവ്ധാലും ദീപ് ചന്ദും ചികിൽസയിലിരിക്കെ ചൊവ്വാഴ്ച വൈകുന്നേരം മരിച്ചു.

അടച്ചിട്ടമുറിയിൽ തീ കാഞ്ഞശേഷം അതു കെടുത്താതെ കിടന്നതാണു മരണകാരണമെന്നാണു പോലീസിന്റെ വിശദീകരണം. കേസ് റജിസ്റ്റർ ചെയ്ത പൊലീസ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.