ചെമ്മനാട്: ചെമ്പരിക്ക- മംഗളൂരു സംയുക്ത ഖാസി സി എം അബ്ദുള്ള മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് സിപിഎം ചെമ്മനാട് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു.[www.malabarflash.com]
ജില്ലാസെക്രട്ടറിയറ്റ് അംഗം സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റി അംഗം കെ മണികണ്ഠന്‍, കുന്നൂച്ചി കുഞ്ഞിരാമന്‍, പി മണിമോഹന്‍, ചന്ദ്രന്‍ കൊക്കാല്‍, പി കെ അബ്ദുല്ല, കെ ബാബു, പി ഗോപിനാഥന്‍, ബി സുകുമാരന്‍, എം തമ്പാന്‍ നമ്പ്യാര്‍, യമുന പ്രഭാകരന്‍, എം ഹനീഫ. എന്നിവര്‍ സംസാരിച്ചു. ബി വൈശാഖ് സ്വാഗതവും സി വി വിജയന്‍ നന്ദിയും പറഞ്ഞു.
ആര്‍ പ്രദീപ് സെക്രട്ടറിയായി 13 അംഗ ലോക്കല്‍ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
No comments:
Post a Comment