Latest News

'രക്തസാക്ഷികള്‍ കാവല്‍നില്‍ക്കുന്ന ഗ്രാമം' പുസ്തകം പ്രകാശനം ചെയ്തു

കാസര്‍കോട്: രവീന്ദ്രന്‍ കൊടക്കാടിന്റെ 'രക്തസാക്ഷികള്‍ കാവല്‍നില്‍ക്കുന്ന ഗ്രാമം' പുസ്തകം പ്രകാശനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം കാസര്‍കോട് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ പ്രൊഫ. എം എ റഹ്മാന്‍, വി വി പ്രഭാകരന് പുസ്തകം നല്‍കിയാണ് പ്രകാശനം ചെയ്തത്.[www.malabarflash.com]

പി വി ജയരാജന്‍ അധ്യക്ഷനായി. പി ദാമോദരന്‍ പുസ്തകം പരിചയപെടുത്തി. പി വി രാജേന്ദ്രന്‍, വിനോദ്കുമാര്‍ പെരുമ്പള, പൂമണി, കുമാരന്‍ എന്നിവര്‍ സംസാരിച്ചു. ബാലകൃഷ്ണന്‍ ചെര്‍ക്കള സ്വാഗതവും കെ എച്ച് മുഹമ്മദ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.