ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നൽകിയ അപകീർത്തിക്കേസിൽ കോൺഗ്രസ് വക്താവിന് രണ്ടു വർഷം തടവ്. മധ്യപ്രദേശിലെ കോൺഗ്രസ് വക്താവ് കെ.കെ മിശ്രയെയാണ് രണ്ടു വർഷം തടവിന് ശിക്ഷിച്ചത്.[www.malabarflash.com]
ഭോപ്പാൽ പ്രത്യേക കോടതിയുടേതാണ് വിധി. വ്യാപം (മധ്യപ്രദേശ് പ്രൊഫഷണല്‍ എക്സാമിനേഷന് ബോര്‍ഡ്) അഴിമതിയിൽ ശിവരാജ് സിംഗ് ചൗഹാനും ഭാര്യ സാധന സിംഗിനും പങ്കുണ്ടെന്ന മിശ്രയുടെ പരാമർശമാണ് കേസിനിടയാക്കിയത്.
2014 ൽ ആണ് മിശ്രയ്ക്കെതിരെ മാനനഷ്ട ഹർജി നൽകുന്നത്. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് ഭരണഘടനാപരമായ അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രിക്ക് മാനഹാനി ഉണ്ടാക്കിയതായി കോടതി കണ്ടെത്തി. ജയിൽ ശിക്ഷയ്ക്കൊപ്പം 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം കൂടി തടവ് അനുഭവിക്കേണ്ടിവരും.
നേരത്തെ വ്യാപം കേസിൽ ശിവരാജ് സിംഗ് ചൗഹാനു ക്ലീന്‍ ചിറ്റ് നൽകി സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് ചൗഹാനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും തെളിവുകള്‍ ലഭിക്കാത്തതാണ് ഇദ്ദേഹത്തിന്റെ പേര് കുറ്റപത്രത്തില്‍ പരാമര്‍ശിക്കാത്തതിന് കാരണം. 490 പേര്‍ക്കെതിരെയുള്ള കുറ്റപത്രമാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്.
തട്ടിപ്പിന്റെ വാര്‍ത്ത പുറത്തുവന്നതോടെ ഇതുമായി ബന്ധപ്പെട്ട 30 പേരാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. മൂന്ന് വ്യാപം ഉദ്യോഗസ്ഥരുടെ പേരുകള്‍ മാത്രമാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 17 ഇടനിലക്കാരുടെയും ഗുണഭോക്താക്കളായ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പേരുകള്‍ കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്.

No comments:
Post a Comment