ന്യൂയോർക്ക്: ഒടുവിൽ സെറീന മകളുടെ അച്ഛനെ വിവാഹം ചെയ്തു. ലോക ടെന്നീസിലെ കരുത്തിന്റെ ഇതിഹാസം ഇനി അലക്സിസ് ഒഹാനിയനു സ്വന്തം. ലോക മുൻ ഒന്നാം നമ്പർ സെറീന വില്യംസും റെഡിറ്റ് സഹ സ്ഥാപകൻ അലക്സിസ് ഒഹാനിയനും വിവാഹിതരായി. ഈ വർഷം ലോകത്തെ ഏറ്റവും വലിയ താര മാമാങ്കമായി കെങ്കേമമായാണ് വിവാഹം നടന്നത്.[www.malabarflash.com]
ബിയോൺസ്, കിം കർദർഷ്യൻ, ഇവ ലോംഗോറിയ, കരോളിനെ വോസ്നിയാക്കി, കെല്ലി റോലൻഡ്, സിയറ തുടങ്ങി ലോകത്തെ പ്രമുഖ താരങ്ങളാണ് സെറീനയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്. വ്യാഴാഴ്ച ന്യൂ ഓർലിയൻസിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. നഗരത്തെ നിശ്ചമാക്കിയായിരുന്നു ചടങ്ങുകൾ അരങ്ങേറിയത്. ചടങ്ങുകൾക്കായി അധികൃതർ നഗരത്തിലേക്കുള്ള വഴികളെല്ലാം അടച്ചിരുന്നു.
ഏകദേശം 10 ലക്ഷം ഡോളറിന്റെ ആഘോഷമാണ് ന്യൂ ഓർലിയൻസിൽ അരങ്ങേറിയത്. ചടങ്ങിൽ പങ്കെടുത്ത അതിഥികൾക്കൊന്നും മൊബൈൽ ഫോൺ കൊണ്ടുവരാൻ അനുവാദമില്ലായിരുന്നു. ചടങ്ങുകൾ തത്സമയം അടിച്ചുമാറ്റുമെന്ന പേടിയായിരുന്നു മൊബൈൽ നിരോധനത്തിനു പിന്നിൽ.
തങ്ങൾ വിവാഹിതരാകാൻ പോകുന്ന വിവരം കഴിഞ്ഞ വർഷം ഡിസംബറിലാണ് ദമ്പതികൾ വെളിപ്പെടുത്തിയത്. നീണ്ട 15 മാസത്തെ ഡേറ്റിംഗിനു ശേഷമായിരുന്നു ഈ വെളിപ്പെടുത്തൽ. ഈ ബന്ധത്തിൽ കഴിഞ്ഞ സെപ്റ്റംബറിൽ ഒളിമ്പിയ ഒഹാനിയൻ ജൂനിയറെന്ന കുഞ്ഞു മാലാഖ പിറന്നു.

No comments:
Post a Comment