Latest News

പ്രകാശം പരത്തുന്ന മെഴുകുതിരിയാണ് പ്രവാസികള്‍ -മന്‍സൂര്‍ മല്ലത്ത്

ദുബൈ:സ്വയം ഉരുകിത്തീരുംമ്പോഴും ഉറ്റവര്‍ക്കും സമൂഹത്തിനും വെളിച്ചമേകുന്ന മെഴുകുതിരികളാണ് പ്രവാസികളെന്നും ഈ മെഴുകുതിരിവെട്ടങ്ങള്‍ അണഞ്ഞാല്‍ നമ്മുടെ നാടിനേയും ഇരുള്‍ വന്നു മൂടുമെന്നും മുസ്ലിം യൂത്ത് ലീഗ് കാസറകോട് ജില്ലാ ഉപാധ്യക്ഷന്‍ മന്‍സൂര്‍ മല്ലത്ത് അഭിപ്രായപ്പെട്ടു. [www.malabarflash.com]

ദുബൈ കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ടോക് വിത്ത് ലീഡര്‍ എന്ന പരിപാടിയില്‍ മുഖ്യാതിഥിയായ് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാരാബ്ദങ്ങള്‍ അവശത പടര്‍ത്തുന്നകുടുംബങ്ങളില്‍ കെ.എം.സി.സി.യുടേതായെത്തുന്ന സഹായങ്ങള്‍കാരുണ്യത്തിന്റെ ദൈവീക സ്പര്‍ശനമാണ്. കുടുംബ ഉയര്‍ച്ചയോടൊപ്പം സമൂഹ വളര്‍ച്ചയും പ്രാപ്യമാകുന്ന സമര്‍പിത നിലയിലേക്ക് പ്രവാസി സമൂഹത്തെ വഴിനടത്തിയ കെ.എം. സി.സി. ഇതിനായി നടത്തിയ പ്രയത്‌നം മഹത്തരമായ നവോഥാനം തന്നെയാണ്.എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അല്‍ ബറാഹ കെ എം സി സി യില്‍ സംഘടിപ്പിച്ച ടോക് ടൈം വിത്ത് ലീഡര്‍ പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് സലാം കന്യാപാടി അധ്യക്ഷത വഹിച്ചു. ദുബൈ കെ എം സി സി സംസ്ഥാന പ്രസിഡന്റ് അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ് സ്വാഗതം പറഞ്ഞു
ദുബൈ കെ എം സി സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, സംസ്ഥാന ഭാരവാഹികളായ ഹസൈനാര്‍ തോട്ടുംഭാഗം, അഡ്വക്കേറ്റ് സാജിദ്, ജില്ലാ കെ എം സി സി പ്രസിഡന്റ് ഹംസ തൊട്ടി, ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, ജില്ലാ വൈസ് പ്രസിഡന്റ ടി ആര്‍ ഹനീഫ്, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ അയ്യൂബ് ഉറുമി, മണ്ഡലം നേതാക്കളായ സലീം ചേരങ്കൈ, ഇ ബി അഹമ്മദ് ചെടേക്കാല്‍, അസീസ് കമാലിയ, സിദ്ദീഖ് ചൗക്കി, കരീം മൊഗര്‍, മുനീഫ് ബദിയടുക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു . ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു.
ദുബൈ കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റിയുടെ സ്നോഹപഹാരം ദുബൈ കെ എം സി സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുര്‍ച്ചാണ്ടി നല്‍കി ദുബൈ കെ എം സി സി ഉപാധ്യക്ഷന്‍ ഹസൈനാര്‍ തോട്ടുംഭാഗം ഷാള്‍ അണിയിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.