Latest News

രാജീവ് വധക്കേസ്: അഡ്വ. സി.പി ഉദയഭാനു പിടിയില്‍

തൃപ്പൂണിത്തുറ: ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ. സി. പി ഉദയഭാനു പിടിയില്‍. തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടില്‍നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു.[www.malabarflash.com] 
ഉദയഭാനു കീഴടങ്ങിയതാണെന്നും കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നും അദ്ദേഹത്തിന്റെ ഭാര്യ വ്യക്തമാക്കി.

കേസില്‍ ഏഴാം പ്രതിയായ ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. സി.പി. ഉദയഭാനുവിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടത് ആവശ്യമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 'നിങ്ങള്‍ എത്ര ഉന്നതനായാലും നിയമം അതിനും മീതെയാണെ'ന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ഉദയഭാനുവിന്റെ ആവശ്യവും കോടതി നിരസിച്ചിരുന്നു. ഹര്‍ജിയില്‍ മുമ്പുണ്ടായിരുന്ന ഇടക്കാല ഉത്തരവുകള്‍ റദ്ദാക്കി. അഞ്ചാം പ്രതിയായ ജോണിയുമായി ഉദയഭാനു, സംഭവം നടന്ന സെപ്റ്റംബര്‍ 29-ന് പലതവണ സംസാരിച്ചതായി കേസ് ഡയറിയും ഫോണ്‍രേഖകളും വ്യക്തമാക്കുന്നതായി കോടതി വിലയിരുത്തി. 

അതേക്കുറിച്ച് കൂടുതല്‍ വ്യക്തതയ്ക്ക് കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.