പരപ്പനങ്ങാടി: നിവിൻ പോളി നായകനായ ‘ആക്ഷൻ ഹീറോ ബിജു’ എന്ന ചിത്രത്തിൽ പോലീസ് സ്റ്റേഷനിൽ എത്തിക്കുന്ന പ്രതിയെ പാട്ടുപാടിക്കുന്ന രംഗമുണ്ട്. ഇതിന് സമാനമായ സംഭവമാണ് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്റ്റേഷനിൽ അരങ്ങേറിയിരിക്കുന്നത്.[www.malabarflash.com]
പൂവാല ശല്യത്തിന് പോലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കളെ സ്റ്റേഷനിൽ വച്ച് പാട്ടുപാടിക്കുന്ന ദൃശ്യമാണ് പുറത്തായിരിക്കുന്നത്. അടിവസ്ത്രമിട്ട് നിർത്തിയാണ് പോലീസ് “ആക്ഷൻ ഹീറോ ബിജു മോഡൽ’ ശിക്ഷ നൽകിയത്.
പൂവാല ശല്യത്തിന് പോലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കളെ സ്റ്റേഷനിൽ വച്ച് പാട്ടുപാടിക്കുന്ന ദൃശ്യമാണ് പുറത്തായിരിക്കുന്നത്. അടിവസ്ത്രമിട്ട് നിർത്തിയാണ് പോലീസ് “ആക്ഷൻ ഹീറോ ബിജു മോഡൽ’ ശിക്ഷ നൽകിയത്.
താനൂര്‍ സിഐ സി.അലവിയുടെ നേതൃത്വത്തിലാണ് പ്രതികളെ അടിവസ്ത്രമിടുവിച്ച് പാട്ടു പാടിക്കുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. സോഷ്യൽ മീഡിയയിൽ ഇതിനോടകം പ്രചരിച്ച വിഡിയോ ആരാണ് പുറത്തു വിട്ടതെന്ന് വ്യക്തമല്ല.
No comments:
Post a Comment