കൊച്ചി: കോടതിയലക്ഷ്യക്കേസിൽ നേരിട്ട് ഹാജരാകാതിരുന്ന കേരള വാട്ടർ അഥോറിറ്റി എംഡി ഷൈനമോളെ 15 ന് രാവിലെ 10.15 ന് അറസ്റ്റുചെയ്ത് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് പാലിക്കാത്ത സാഹചര്യത്തിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.[www.malabarflash.com]
ജനറം ജലവിതരണ പദ്ധതിയുടെ കരാറുകാരായിരുന്ന ചെന്നൈയിലെ എൻജിനീയറിംഗ് പ്രൊജക്ട്സ് ഇന്ത്യ ലിമിറ്റഡിന് ചേമ്പര്‍ ചെലവ് പുതുക്കി നിശ്ചയിച്ചു നൽകാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് പാലിച്ചില്ലെന്ന് കാണിച്ച് കന്പനിയുടെ സീനിയർ മാനേജർ ശ്രീനേഷ് നൽകിയ കോടതിയലക്ഷ്യഹർജി കഴിഞ്ഞ ദിവസം പരിഗണിച്ചപ്പോൾ 13 ന് ഷൈനമോൾ നേരിട്ട് ഹാജരാകാനാണ് നിർദേശിച്ചത്. ഇതു ഭേദഗതി ചെയ്യണമെന്ന ഷൈനമോളുടെ അപേക്ഷ കണക്കിലെടുത്താണ് ഇന്നലെ ഹാജരാകാൻ നിർദേശിച്ചത്. എന്നാൽ വെളളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ എംഡി ഹാജരായില്ല.
കോടതി നിർദേശിച്ചിട്ടും ഹാജരാകാതിരുന്നത് നീതീകരിക്കാനാവില്ലെന്നും എംഡിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിടുകയല്ലാതെ മറ്റു വഴിയില്ലെന്നും ചൂണ്ടിക്കാട്ടിയ ഡിവിഷൻബെഞ്ച് ഇതിനാൽ ജാമ്യം ലഭിക്കാവുന്ന അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയാണെന്നും വ്യക്തമാക്കി. ഷൈനമോളെ അറസ്റ്റു ചെയ്യുന്ന പക്ഷം 25,000 രൂപയുടെ സ്വന്തം ജാമ്യത്തിൽ വിടണമെന്നും ഉത്തരവിൽ പറയുന്നു.

No comments:
Post a Comment