കൊച്ചി: ബാങ്ക് മാനേജരുടെ എടിഎം കാർഡ് മോഷ്ടിച്ച് അക്കൗണ്ടിൽനിന്നും 50,000 രൂപ പിൻവലിച്ച കേസിൽ പ്രതി പിടിയിൽ. നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലിലെ ജീവനക്കാരനും ഒഡീഷ സ്വദേശിയുമായ ഹുസൈനെയാണ് വെളളിയാഴ്ച സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. [www.malabarflash.com]
കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തൃശൂർ സ്വദേശിയും ബാങ്ക് ഓഫ് ബറോഡ മാനേജരുമായ വ്യക്തിയുടെ എടിഎം കാർഡാണ് പ്രതി മോഷ്ടിച്ചത്.
കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തൃശൂർ സ്വദേശിയും ബാങ്ക് ഓഫ് ബറോഡ മാനേജരുമായ വ്യക്തിയുടെ എടിഎം കാർഡാണ് പ്രതി മോഷ്ടിച്ചത്.
കൊച്ചിയിൽ കോണ്‍ഫറൻസിനായി എത്തിയ ബാങ്ക് മാനേജർ താമസിച്ചിരുന്ന ഹോട്ടലിലെ ക്ലീനിംഗ് ജീവനക്കാരനായിരുന്നു പ്രതി. കോണ്‍ഫറൻസിനായി പുറത്തുപോയ സമയം മുറിയിൽ ക്ലീനിംഗ് ജോലിക്കായി എത്തിയ ഹുസൈൻ ബാങ്ക് മാനേജരുടെ ബാഗിൽനിന്ന് എടിഎം കാർഡ് മോഷ്ടിച്ചശേഷം പല തവണയായി അക്കൗണ്ടിൽനിന്നു 50,000 രൂപ പിൻവലിക്കുകയായിരുന്നു. ബാങ്ക് മാനേജർ എടിഎം കാർഡിന്റെ കവറിൽ രേഖപ്പെടുത്തിയിരുന്ന പിൻനന്പർ മനസിലാക്കിയാണു പ്രതി പണം പിൻവലിച്ചത്.
പണം പിൻവലിച്ചതിന്റെ സന്ദേശം ഫോണിൽ വന്നതോടെ ബാങ്ക് മാനേജർ പോലീസിൽ വിവരം അറിയിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജിയുടെ നിർദേശപ്രകാരം സെൻട്രൽ സിഐ എ. അനന്തലാൽ, എസ്ഐ ജോസഫ് സാജൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

No comments:
Post a Comment