Latest News

ഉദുമയില്‍ യുവാവ് തീവണ്ടി തട്ടി മരിച്ച നിലയില്‍

ഉദുമ: ഉദുമ പള്ളത്ത് യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. രാവണീശ്വരം കളരിക്കാലിലെ ലഷ്മിയുടെയും പരേതനായ കുട്ട്യാന്റെയും മകന്‍ സുകുമാരന്‍ (32) ആണ് മരിച്ചത്.[www.malabarflash.com]
വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ ഉദുമ പള്ളത്തെ റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അപകടസ്ഥലത്തിനടുത്തുള്ള ഗ്യാരേജിലെ ജീവനക്കാരനാണ്.
രണ്ട് മാസം മുമ്പാണ് സുകുമാരനും മാങ്ങാട് അരമങ്ങാനത്തെ ആതിരയും തമ്മിലുളള വിവാഹം നടന്നത്. 
സഹോദരങ്ങള്‍: സുരേഷ്, സുമതി, സുജ, സുജിത.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.