ബേക്കല്‍: ബേക്കല്‍ മിനി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്താന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ബ്രദേഴ്‌സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പളളിക്കര ഗ്രാമ പഞ്ചായത്തിലേക്ക് ബഹുജന മാര്‍ച്ച് നടത്തി.[www.malabarflash.com]
ആറര പതിറ്റാണ്ട് കാലം പാരമ്പര്യമുള്ള ബ്രദേഴ്‌സ് ബേക്കല്‍ നളിതുവരേയും കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സൂക്ഷിച്ചും, പരിപാലിച്ചുമിരുന്ന ബേക്കലത്തിന്റെ ഹൃദയഭാഗത്തുള്ള കളി മൈതാനമായ ബേക്കല്‍ മിനി സ്റ്റേഡിയം നളിതുവരേയും ചെറുതും വലുതുമായ ടൂര്‍ണ്ണമെന്റുകള്‍ നടത്തുകയും കാണികള്‍ക്കായി അന്താരാഷ്ട്ര താരങ്ങളെപോലും കളിപ്പിച്ചിരുന്ന ബ്രദേഴ്‌സ് ബേക്കലിനെതിരെ പഞ്ചായത്ത് അധികൃതര്‍ തുടരുന്ന ഇരട്ടത്താപ്പിനെതിരെയുളള ബഹുജന മാര്‍ച്ചില്‍ നിരവധി പേര്‍ പങ്കെടുത്തു.
മാര്‍ച്ച് പൗരപ്രമുഖനും ബേക്കല്‍ ബ്രദേര്‍സിന്റ പഴയകാല ഫുട്‌ബോളറുമായ ബി.എം ശാഫി ഹാജി ഉദ്ഘാടനം ചെയ്തു. കെ കെ അബ്ദുല്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു
ഖത്തര്‍ സാലിഹ് ഹാജി, എം എ ഹംസ, ഗഫൂര്‍ ശാഫി ഹാജി, അബ്ദു മാസ്റ്റര്‍, ഹീന മുഹമ്മദ് കുഞ്ഞി എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്ല ബജാര്‍, സ്വാഗതവും സെക്രട്ടറി റാഷിദ് നന്ദിയും പറഞ്ഞു
No comments:
Post a Comment