കാസര്‍കോട്: ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ വധവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസന്വേഷണം ത്വരിതപ്പെടുത്തുകയും വെളിപ്പെടുത്തിയ മുഴുവന്‍ ആളുകളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നു വിശദമായി ചോദ്യം ചെയ്ത് സത്യാവസ്ത പുറത്തുകൊണ്ടുവരണമെന്നും ഖാസി സി.എം. ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.[www.malabarflash.com]
കാര്യമായ അന്വേഷണം നടത്താന്‍ തയ്യാറാവാതെ ലഭിക്കുന്ന തെളിവുകള്‍ അവഗണിച്ചും ശാസ്ത്രീയമായ അന്വേഷണം നടത്താതെയും ആരുടെയോ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ആത്മഹത്യയാക്കി കേസന്വേഷണം അവസാനിപ്പിച്ച സി.ബി.ഐ നിലപാട് പ്രതിഷേധാര്‍ഹമാണ്.
മരണത്തിലെ ദുരൂഹത മാറ്റുക, നീതിപൂര്‍വ്വമായ അന്വേഷണം നടത്തി കൊലയാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരിക, ശക്തമായ ശിക്ഷ നല്‍കുക എന്നാവശ്യപ്പെട്ട് ഖാസി സി.എം. ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മിറ്റി ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ തീരുമാനിച്ചു.
നവംബര്‍ 20ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുതിയ ബസ്സ്റ്റാന്റ് പരിസരത്തുനിന്നും പ്രതിഷേധ റാലി ആരംഭിച്ച് നഗരം ചുറ്റി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ തുടര്‍സമര പ്രഖ്യാപന സമ്മേളനം നടക്കുമെന്ന് യോഗം അറിയിച്ചു.
മത-സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ-മനുഷ്യാവകാശ നേതാക്കന്‍മാര്‍ പങ്കെടുക്കുന്ന യോഗത്തില്‍ മുഴുവന്‍ ജനങ്ങളും സംബന്ധിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
ചെയര്‍മാന്‍ ഡോ: ഡി. സുരേന്ദ്രനാഥ് അദ്ധ്യക്ഷം വഹിച്ചു. നാരായണന്‍ പേരിയ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, സുബൈര്‍ പടുപ്പ്, സിദ്ദീഖ് നദ്‌വി, അബ്ദുല്ല ഖാസിലേന്‍, ഉബൈദുള്ള കടവത്ത്, അബ്ദുല്‍ ഖാദര്‍ സഅദി, കെ.വി. രവീന്ദ്രന്‍, സി.എം.എ. ജലീല്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും ഇ. അബ്ദുല്ലക്കുഞ്ഞി നന്ദിയു പറഞ്ഞു.
No comments:
Post a Comment