Latest News

ഖാസി സി.എം അബ്ദുല്ല മൗലവി അനീതിക്കെതിരെ ശബ്ദിച്ചതിന്റെ പേരില്‍ രക്തസാക്ഷിയായ മഹാന്‍: മഅ്ദനി

മേല്‍പ്പറമ്പ: ചില വ്യക്തികളുടെയും കൂട്ടങ്ങളുടെയും അനീതിക്കെതിരെ ധീരമായി നിലകൊണ്ടു എന്നതിന്റെ പേരില്‍ ഖാസി സി.എം അബ്ദുല്ല മൗലവിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി.[www.malabarflash.com]

ഖാസിയുടെ മരണം എന്‍.ഐ.എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി കാസര്‍കോട് ജില്ലാ കമ്മിററി സംഘടിപ്പിച്ച സമര സന്ദേശ യാത്രയുടെ സമാപന സമ്മേളനത്തെ ഫോണിലൂടെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും, സി.ബി.ഐയും ഖാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നീതി പൂലര്‍ത്താത്തതിനാല്‍ കോസ് എന്‍.ഐ.എയ്ക്ക് കൈമാറണമെന്ന് മഅ്ദനി ആവശ്യപ്പെട്ടു.
ഖാസി സി.എം അബ്ദുല്ല മൗലവി എന്ന വലിയ പണ്ഡിതന്റെ കൊലപാതകം, ഇസ്‌ലാം ശക്തമായി എതിര്‍ത്ത ആത്മഹത്യയാക്കി ചിത്രീകരിച്ച അന്വേഷണ സംഘം മുസ്‌ലിം സമുദായത്തെ ഒന്നടങ്കം ആക്ഷേപിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. 

ഖാസിയെ കൊലപ്പെടുത്തിയതിനെക്കാളും നീചമായ പ്രവൃത്തിയാണ് ആത്മഹത്യയാക്കി പ്രചരിപ്പിച്ചവര്‍ ചെയ്തത്.
സി.എം അബ്ദുല്ല മൗലവിയുടെ ഘാതകരെ പുറത്ത് കൊണ്ടു വരുന്നത് വരെ എന്ത് ത്യാഗം സഹിച്ചും പി.ഡി.പി പ്രവര്‍ത്തകര്‍ ഉണ്ടാവുമെന്ന് മഅ്ദനി പറഞ്ഞു.

പരിപാടി പി.ഡി.പി സംസ്ഥാന സെക്രട്ടറി നിസാര്‍ മേത്തര്‍ ഉദ്ഘാടനം ചെയ്തു. യൂസുഫ് പാന്ത്ര മുഖ്യ പ്രഭാഷണം നടത്തി, പി.ഡി.പി ജില്ലാ പ്രസിഡണ്ട് റശീദ് മുട്ടുംതല അധ്യക്ഷത വഹിച്ചു.

അബ്ദുല്ല ഖാസിയാറകം, എസ്.വൈ.എസ് നേതാവ് നാസര്‍ ഫൈസി കൂടത്തായി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സുലൈമാന്‍ കരിവെളളൂര്‍, കീഴൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് കല്ലട്ര മഹിന്‍ ഹാജി, ബഷീര്‍ അഹമ്മദ് കുഞ്ഞത്തൂര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഗോപി കുതിരക്കല്ല്, എം.കെ.ഇ അബ്ബാസ്, മുഹമ്മദ് സഖാഫ് തങ്ങള്‍ ആദൂര്‍, അബ്ദുല്‍ റഹിമാന്‍ പുത്തിഗെ, അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക, ഹനീഫ പൊസോട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
യൂനുസ് തളങ്കര സ്വാഗതവും എം.ടി.ആര്‍ ഹാജി നന്ദിയും പറഞ്ഞു
,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.