Latest News

പൗരപ്രമുഖനും ബാവിക്കര ജമാഅത്ത് പ്രസിഡണ്ടുമായ ബി എ റഹ്‌മാൻ ഹാജി നിര്യാതനായി

മുളിയാർ: ബോവിക്കാനം ബി.എ.ആർ.ഹയർ സെക്കണ്ടറി സ്കൂൾ മാനേജരും, പഴയ കാലമുസ്ലിം ലീഗ് നേതാവും, പൗരപ്രമുഖനും, മുൻ ഗ്രാമ പഞ്ചായത്ത് അംഗവും, ദീർഘകാലമായി ബാവിക്കര ജമാഅത്ത് പ്രസിഡണ്ടുമായ ബി.എ.റഹിമാൻ ഹാജി (78 ) നിര്യാതനായി.[www.malabarflash.com]

അസുഖത്തെ തുടർന്ന് മംഗളൂരു ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബയലിൽ മുഹമ്മദ്ഹാജി, ആസ്യമ്മ ഹജ്ജുമ്മ എന്നിവരുടെ മകനാണ്. മൃതദേഹം ബോവിക്കാനം ജുമാ മസ്ജിദിൽ വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഖബറടക്കും.

ഭാര്യ: ബീവി, മക്കൾ: അഷ്റഫ് (ബോവിക്കാനം എ.യു.പി.സ്കൂൾ മാനേജർ), മൊയ്തീൻ കുഞ്ഞി, ഫൗസിയ, മിസ്‌രിയ, നസ്രിയ, സൽമ 

മരുമക്കൾ : അബ്ദുൽഹമീദ് നിലേശ്വരം, അലി കുമ്പള , ഷെരീഫ് നായന്മാർമൂല, ബുഷ്റ, മിസ്രിയ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.