കൂത്തുപറമ്പ്: ആര്‍ എസ് എസ് കാര്യാലയത്തില്‍ നിന്നും ബോംബുകള്‍ പിടികൂടി. തൊക്കിലങ്ങാടി പാലാപറമ്പ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ എസ് എസ് കാര്യാലയമായ സംഘമന്ദിറില്‍ നിന്നാണ് രണ്ട് നാടന്‍ ബോംബുകള്‍ പിടികൂടിയത്.[www.malabarflash.com]
ബുധനാഴ്ച രാവിലെ കൂത്തുപറമ്പ് പോലീസ് നടത്തിയ പരിശോധനയിലാണ് സൂക്ഷിച്ചുവെച്ച നിലയില്‍ രണ്ട് ബോംബുകള്‍ കണ്ടെത്തിയത്. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റിന് മുകളില്‍ സൂക്ഷിച്ചുവെച്ചതാണ് ബോംബുകളെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ബോംബ് കൊണ്ടുവെച്ച് മനഃപൂര്‍വ്വം കേസുണ്ടാക്കുകയാണെന്ന് ആര്‍ എസ് എസ് നേതൃത്വം ആരോപിച്ചു.
ചൊവ്വാഴ്ച ഈ കാര്യാലയം ഒരുസംഘം അടിച്ചുതകര്‍ത്തിരുന്നു.
No comments:
Post a Comment