Latest News

പേ ചാനലുകളുടെ അനിയന്ത്രിത നിരക്ക് വര്‍ദ്ധന തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സി.ഒ.എ

കാസര്‍കോട്: പേ ചാനലുകളുടെ അനിയന്ത്രിത നിരക്ക് വര്‍ദ്ധന നിയന്ത്രിക്കാന്‍ ട്രായിയും കേന്ദ്ര സര്‍ക്കാരും ഇടപെടണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതി നടപ്പിലാക്കുന്നതിന് കേരളാ വിഷന്‍ സജ്ജമാണെന്നും സി.ഒ.എ കാസര്‍കോട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.[www.malabarflash.com]

കേരളത്തില്‍ ബ്രോഡ്ബാന്റ് സേവനം ഉള്‍പ്പെടെ വിവര സാങ്കേതിക വിദ്യയുടെ ആധുനിക സങ്കേതങ്ങള്‍ എത്തിക്കുന്ന ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാര്‍ മൂലധനത്തിന്റെ അഭാവം മൂലം പ്രയാസം അനുഭവിക്കുകയാണെന്ന് സി.ഒ.എ. ഈ സാഹചര്യത്തില്‍ ഈ മേഖലയെ പരിപോഷിപ്പിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും ബാങ്ക് വായ്പ്പകള്‍ ഉദാരമാക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്നും കാസര്‍കോട് വ്യാപാരഭവനില്‍ നടന്ന കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 11 ാമത് കാസര്‍കോട് മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

സി.ഒ.എ സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം എം.ഒ ലതീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് പുരുഷോത്തം എം.നായ്ക്ക് അദ്ധ്യക്ഷത വഹിച്ചു.

മേഖലാ സെക്രട്ടറി വി.വി മനോജ്കുമാര്‍ മേഖലാ റിപ്പോര്‍ട്ടും,ട്രഷറര്‍ പ്രീതം കുമാര്‍ സാമ്പത്തിക റിപ്പോര്‍ട്ടും ,ജില്ലാ സെക്രട്ടറി എം.ലോഹിതാക്ഷന്‍ ജില്ലാ സംഘനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.സി.സി.എന്‍ റിപ്പോര്‍ട്ട് കെ.സി.ബി.എല്‍ ഡയറക്ടരും കമ്പനി വൈസ് ചെയര്‍മാനുമായ ഷുക്കൂര്‍ കോളിക്കര അവതരിപ്പിച്ചു.

ജില്ലാ പ്രസിഡന്റ് സതീഷ് കെ.പാക്കം സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ.രഘുനാഥ്,ശ്രീനാരായണന്‍,ജില്ലാ ട്രഷറര്‍ എം.ആര്‍ അജയന്‍,നീലേശ്വരം മേഘലാ സെക്രട്ടറി ഷിജു ചേടി റോഡ്,സജി ആന്റണി, മുരളീധരന്‍,മനോജ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.ശ്രീകുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.സി.ഒ.എ സംസ്ഥാന പ്രസിഡന്റായിരുന്ന എന്‍.എച്ച് അന്‍വറിന്റെ ഫോട്ടോയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്.കണ്‍വെന്‍ഷനില്‍ മേഖലയിലെ അന്‍പതോളം പേര്‍ പങ്കെടുത്തു.

ഭാരവാഹികള്‍ ഹരികാന്ത് ( പ്രസിഡന്റ് ) സതീശന്‍ നാരമ്പാടി ( വൈസ് പ്രസിഡന്റ് ) സുനില്‍ കുമാര്‍ ( സെക്രട്ടറി ) ഗണേശന്‍ ( ജോ.സെക്രട്ടറി ) മുരളി (ട്രഷറര്‍) കമ്മറ്റിയംഗങ്ങള്‍ സാരഥി, പവന്‍, ശ്രീനി, രമേശ് കറാന്ത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.