റാലിയില്‍ സ്ഥാപന വിദ്യാര്‍ത്ഥികളും സുന്നി പ്രവര്‍ത്തകരും പൗര പ്രമുഖരും നാട്ടുകാരുമടക്കം ആയിരങ്ങള്‍ കണ്ണികളായി. ചട്ടഞ്ചാല്‍ 55-ാം മൈലില്‍ നിന്ന് പുറപ്പെട്ട റാലി ഗതാഗത തടസ്സം കൂടാതെ സമ്മേളന നഗരിയില്‍ സമാപിച്ചപ്പോള്‍ കാണികള്‍ക്ക് കൗതുകമായി.
റാലിക്ക് തുടക്കം കുറിച്ച് കൊണ്ട് സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് മര്‍സൂഖ് നഗരില്‍ നടന്ന വിളംബര സമ്മേളനം സ്വാഗതസംഘം ചെയര്‍മാന്‍ പട്ടുവം മൊയ്‌തീല്‍ കുട്ടി ഹാജിയുടെ അധ്യക്ഷതയില്‍ സയ്യിദ് അഹ്‌മദ് മുഖ്‌താര്‍ കുമ്പോല്‍ ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ് ആറ്റുക്കോയ തങ്ങള്‍ ആലൂര്‍ പ്രാര്‍ത്ഥന നടത്തി. കെ.പി ഹുസൈന്‍ സഅദി ആമുഖ പ്രഭാഷണവും റാഷിദ് ബുഖാരി കുറ്റിയടി മുഖ്യപ്രഭാഷണവും നടത്തി.
സയ്യിദ് ഹിബത്തുള്ള തങ്ങള്‍, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സൈദലവി ഖാസിമി, എം.എ അബ്ദുല്‍ വഹാബ്, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ശാഫി ഹാജി കീഴൂര്‍, അഹ്‌മദ് മൗലവി കുണിയ, സലാഹുദ്ദീന്‍ അയ്യൂബി, സ്വാദിഖ് ആവളം, അബ്ദുല്‍ റഹ്‌മാന്‍ കല്ലായി, അബ്ദുല്‍ഖാദര്‍ ഹാജി പാറപ്പള്ളി, മൊയ്‌തീന്‍ പനേര, പി.എസ് മുഹമ്മദ് ഹാജി പൂച്ചക്കാട്, ആബിദ് സഖാഫി മവ്വല്‍, ഇബ്രാഹിം സഅദി മുഗു, ശറഫുദ്ദീന്‍ സഅദി, അബ്ദുല്‍ ഖാദര്‍ ഹാജി ബാലന്‍, ഖാലിദ് ചട്ടഞ്ചാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇസ്‌മാഈല്‍ സഅദി പാറപ്പള്ളി സ്വാഗതവും ശാഫി കണ്ണമ്പള്ളി നന്ദിയും പറഞ്ഞു.
No comments:
Post a Comment