Latest News

ആത്മീയ വിശുദ്ധിയുടെ നിറവില്‍ മാലിക് ദീനാര്‍ ഉറൂസിന് തുടക്കമായി

കാസര്‍കോട്: ആത്മീയ വിശുദ്ധിയുടെ നിറവില്‍ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ സയ്യിദുനാ മാലിക് ദീനാര്‍(റ) ഉറൂസിന് തുടക്കമായി. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഉറൂസ് പരിപാടിയുടെ ആരംഭ ദിനത്തില്‍ തന്നെ ആയിരക്കണക്കിന് വിശ്വാസികളാണ് ഒഴുകിയെത്തിയത്.[www.malabarflash.com]
 ഉറൂസ് പരിപാടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് യഹ്‌യ തളങ്കര അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി.
എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ഖാസി ത്വാഖ അഹ്മദ് മൗലവി, അബ്ദുല്‍ മജീദ് ബാഖവി, അബ്ദുല്‍ ഹമീദ് ഫൈസി ആദൂര്‍, ഉറൂസ് കമ്മിറ്റി ഭാരവാഹികളായ ടി.ഇ അബ്ദുല്ല, മുക്രി ഇബ്രാഹീം ഹാജി, കെ.എം അബ്ദുല്‍ ഹമീദ് ഹാജി, കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, കെ.എം അബ്ദുല്‍ റഹ്മാന്‍, അസ്‌ലം പടിഞ്ഞാര്‍, മുഈനുദ്ധീന്‍ കെ.കെ പുറം, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, കെ.എച്ച് അശ്‌റഫ്, കെ.എസ് മുഹമ്മദ് കുഞ്ഞി ഹാജി, ഹസൈനാര്‍ ഹാജി തളങ്കര, എന്‍.കെ. അമാനുള്ള, ശംസുദ്ധീന്‍ ബായിക്കര, ഐ. അഹ്മദ്, ശംസുദ്ധീന്‍ പുതിയപുര, എം.എ ശാഫി, വെല്‍ക്കം മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍ ബാങ്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു. ഉറൂസ് കമ്മിറ്റി ജന. സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതവും സെക്രട്ടറി ടി.എ ഷാഫി നന്ദിയും പറഞ്ഞു.
  ഉറൂസിന്റെ മുന്നോടിയായി നടന്ന മജ്‌ലിസുന്നൂറിന് പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ത്വാഖ അഹ്മദ് മൗലവി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ അബ്ദുല്‍ മജീദ് ബാഖവി, അബ്ദുല്‍ ഹമീദ് ഫൈസി ആദൂര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സിദ്ധീഖ് നദ്‌വി ചേരൂര്‍, ഉമര്‍ മൗലവി, ഹാഫിസ് അബ്ദുല്‍ ബാസിത്, മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.