കാസര്‍കോട്: സിപിഐ എം കാസര്‍കോട് ഏരിയാസെക്രട്ടറിയായി കെ എ മുഹമ്മദ് ഹനീഫയെ ഏരിയാസമ്മേളനം തെരഞ്ഞെടുത്തു.[www.malabarflash.com]
ടി എം എ കരീം, എം രാമന്‍, എം കെ രവീന്ദ്രന്‍, എ ജി നായര്‍, എം സുമതി, എ രവീന്ദ്രന്‍, കെ ഭാസ്‌കരന്‍, കെ ഭുജംഗഷെട്ടി, പി വി കുഞ്ഞമ്പു, സി വി കൃഷ്ണന്‍, മുഹമ്മദ് റഫീഖ് കുന്നില്‍, കെ രവീന്ദ്രന്‍, കളരി കൃഷ്ണന്‍, പൈക്കം ഭാസ്‌കരന്‍, കെ ജയകുമാരി, പി ശിവപ്രസാദ് എന്നിവരാണ് ഏരിയാകമ്മിറ്റി അംഗങ്ങള്‍.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സാസൗകര്യം ഫലപ്രദമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ആരോഗ്യരംഗത്ത് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടുന്നുണ്ടെങ്കിലും അത് ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ തയ്യാറാകുന്നില്ല.
നിത്യേന നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന കാസര്‍കോട് ജനറല്‍ ആശുപതിയില്‍ പ്രധാനപ്പെട്ട പല യൂണിറ്റും കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. കണ്ണ് ഓപ്പറേഷന്‍ നടക്കാതായിട്ട് മാസങ്ങളായി. ഡയാലിസിസിന്റെ പ്രവര്‍ത്തനവും തൃപ്തികരമല്ല.
രണ്ട് വെന്റിലേറ്ററുണ്ടെങ്കിലും ഒരെണ്ണമേ പ്രവര്‍ത്തിക്കുന്നുള്ളു. ഗര്‍ഭിണികള്‍ക്ക് ആവശ്യമായി വരുന്ന സ്‌കാനിങ്ങിന് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടാണുള്ളത്. ഡെങ്കിപ്പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോഴും രക്തത്തിലെ പ്ലേറ്റ്‌ലറ്റുകള്‍ വേര്‍തിരിക്കാനായി ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച ഉപകരണങ്ങള്‍ ജീവനക്കാരെ നിയമിക്കാത്തതിനാല്‍ ഉപയോഗശൂന്യമാവുകയാണ്.
നിലവില്‍ മംഗളൂരുവിലെ ആശുപത്രികളെ വന്‍ തുക നല്‍കി ആശ്രയിക്കേണ്ട ഗതികേടാണുള്ളത്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ഏരിയാസമ്മേളനം ആരോഗ്യവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.
അടച്ചുപൂട്ടിയ കാസര്‍കോട് ആസ്ട്രാല്‍ വാച്ച് വര്‍ക്‌സ് ഫാക്ടറി സ്ഥാപനത്തില്‍ പുതിയ വ്യവസായം ആരംഭിക്കുക, ബാവിക്കര കുടിവെള്ള പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാക്കുക, ഭെല്‍ ഇഎംഎല്‍ കമ്പനി പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, ബീഡി വ്യവസായത്തെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കുക, നായന്മാര്‍മൂല- ആലമ്പാടി- നെല്ലിക്കട്ട റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, കാസര്‍കോട് നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുക, ചെങ്കള പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക, ചെന്നിക്കര ഗ്യാസ് ചേമ്പര്‍ പൊതുശ്മശാനം ഉടന്‍ തുറന്നുകൊടുക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
പ്രതിനിധി സമ്മേളന ചര്‍ച്ചകള്‍ക്ക് തിങ്കളാഴ്ച കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി, സംസ്ഥാനകമ്മിറ്റി അംഗം എം വി ബാലകൃഷ്ണന്‍, കെ എ മുഹമ്മദ് ഹനീഫ എന്നിവര്‍ മറുപടി പറഞ്ഞു. സംസ്ഥാനകമ്മിറ്റി അംഗം കെ കുഞ്ഞിരാമന്‍, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ സി എച്ച് കുഞ്ഞമ്പു, കെ വി കുഞ്ഞിരാമന്‍, ടി വി ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. പി വി കുഞ്ഞമ്പു ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 17 അംഗ ജില്ലാകമ്മിറ്റിയെയും 17 അംഗ ജില്ലാസമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.
പ്രസീഡിയത്തിനായി എം രാമനും സംഘാടക സമിതിക്കായി കെ വേണുഗോപാലും നന്ദി പറഞ്ഞു.
സമ്മേളനത്തിന് സമാപനം കുറിച്ച് നെല്ലിക്കട്ടയില്‍ റാലി നടന്നു. നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. എതിര്‍തോട് കേന്ദ്രീകരിച്ചാണ് നെല്ലിക്കട്ടയിലേക്ക് റെഡ്‌വളണ്ടിയര്‍മാര്‍ച്ചും പ്രകടനവും തുടങ്ങിയത്. നെല്ലിക്കട്ട അഹമ്മദ് അഫ്‌സല്‍ നഗറില്‍ പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. കെ എ മുഹമ്മദ് ഹനീഫ അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റി അംഗം ഡോ. വി ശിവദാസന്‍ സംസാരിച്ചു. സി വി കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
No comments:
Post a Comment