പാനൂര്‍: പാലക്കൂലില്‍ ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്നുപേര്‍ക്ക് വെട്ടേറ്റു. ആര്‍.എസ്.എസ് മണ്ഡലം കാര്യവാഹക് എലാങ്കോട്ടെ സുജീഷ്, സി.പി.എം പ്രവര്‍ത്തകരായ കെ.പി. ശരത് (24), മുളിയാച്ചേരിന്റവിടെ നിഖില്‍ (22) എന്നിവര്‍ക്കാണ് വെട്ടേറ്റത്.[www.malabarflash.com]
തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് പാനൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പാലക്കൂല്‍ രാമന്‍പീടികക്കടുത്ത് അക്രമം അരങ്ങേറിയത്. കൈക്ക് വെട്ടേറ്റ സുജീഷിന് പാനൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ പ്രഥമശുശ്രൂഷ നല്‍കിയതിനുശേഷം തലശ്ശേരി ആശുപത്രിയിലേക്ക് കൊണ്ടുപോയി. വെട്ടേറ്റ സി.പി.എം പ്രവര്‍ത്തകരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സി.പി.എം പാലക്കൂല്‍ മഠപ്പുര ബ്രാഞ്ച് സെക്രട്ടറി പി.എം. മോഹനന്റെയും താവില്‍ ഭാസ്‌കരന്റെയും വീടുകള്‍ ആക്രമിച്ചു. ഭാസ്‌കരന്റെ വീടിന്റെ ജനല്‍ചില്ലുകളും മുറ്റത്തുണ്ടായിരുന്ന വാട്ടര്‍പൈപ്പുള്‍പ്പെടെയുള്ളവയും തകര്‍ത്തു. ആക്രമണത്തിനിടെ താവില്‍ നാണി, മഹിജ, മോഹനന്റെ ഭാര്യ ശ്രീജ എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈസ്റ്റ് എലാങ്കോട് ഭാഗത്തുനിന്ന് ബോംബുകളും മാരകായുധങ്ങളുമായെത്തിയ അമ്പതോളം വരുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് സി.പി.എം ആരോപിച്ചു.
മുഖംമൂടിയണിഞ്ഞ ഒരുസംഘം പാലക്കൂല്‍ രാമന്‍പീടികയിലെ സി.പി.എം ഏരിയ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫിസ് അടിച്ചു തകര്‍ത്തതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഇവിടെ റോഡില്‍ നിര്‍ത്തിയിട്ട ബൈക്കുകളും അടിച്ചുതകര്‍ത്തു. ബോംബേറുമുണ്ടായി.
ഇതിനിടെയാണ് ആര്‍.എസ്.എസ് നേതാവിന് വെട്ടേറ്റത്. പ്രദേശത്ത് സംഘര്‍ഷസാധ്യത നിലനില്‍ക്കുകയാണ്. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു.
No comments:
Post a Comment