കുന്ദമംഗലം: സി.ഡബ്ല്യു.ആര്‍.ഡി.എം. ശാസ്ത്രജ്ഞന്‍ കെ.എസ്.ആര്‍.ടി.സി. ബസ്സിടിച്ച് മരിച്ചു. ന്യൂക്ലിയര്‍ ഹൈഡ്രോളജി ഡിവിഷന്‍ മേധാവി അമ്പലപ്പുഴ സ്വദേശി ഡോ. സി. ഉണ്ണികൃഷ്ണ വാര്യര്‍ (52) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചേകാലിന് കോഴിക്കോട് ഐ.ഐ.എം. ഗേറ്റിനു മുന്‍വശത്താണ് അപകടം.[www.malabarflash.com]
സീബ്രാവരയിലൂടെ റോഡ് മുറിച്ചുകടക്കവെ കോഴിക്കോട്ട് നിന്ന് മാനന്തവാടിക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സ് ഉണ്ണികൃഷ്ണ വാര്യരെ ഇടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ അദ്ദേഹം കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിക്കടിയില്‍പ്പെട്ടു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണ വാര്യരെ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഭാര്യ: പ്രസന്ന (രജിസ്ട്രാര്‍ ഓഫീസ്, മാവൂര്‍). ദേവഗിരി സി.എം.ഐ. പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിനി ഉമാ വാര്യര്‍ ഏക മകളാണ്. സഹോദരന്‍- ബാലകൃഷ്ണന്‍ (പാലക്കാട്).

No comments:
Post a Comment