Latest News

48കാരന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 639 ആണികള്‍

കൊല്‍ക്കത്ത: 48കാരന്റെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 639 ആണികളള്‍. കൊല്‍ക്കത്ത മെഡിക്കല്‍ കോളജിലാണ് ഞെട്ടിപ്പിക്കുന്ന ഓപ്പറേഷന്‍ നടന്നത്.[www.malabarflash.com] 

വയറു വേദന സഹിക്കവയ്യാതെ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാളെ എക്‌സ് റേ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് വയറ്റില്‍ ആണികള്‍ ഉള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് കൊല്‍ക്കത്ത മെഡിക്കല്‍ കോളജിലേക്ക് ഇയാളെ റഫര്‍ ചെയ്യുകയായിരുന്നു.

ഷിസോഫ്രീനിയ എന്ന മാനസിക രോഗം ബാധിച്ച ഇയാള്‍ കുറച്ചുകാലമായി ആണികള്‍ വിഴുങ്ങുന്നത് പതിവാക്കുകയായിരുന്നു. ഇതോടൊപ്പം മണ്ണും ഇയാള്‍ ഭക്ഷണമാക്കിയിരുന്നു. ഓപ്പറേഷന്‍ വഴി ഇതും നീക്കം ചെയ്തു. 

രണ്ട് മുതല്‍ രണ്ടര ഇഞ്ച് വരെയുള്ള ആണികളാണ് ഇയാളുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രോഗി ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.