ന്യൂഡൽഹി: ഹരിയാന ഗുരുഗ്രാമിലെ റയൻ സ്‌കൂളിൽ ഏഴുവയസ്സുകാരനെ കൊലപ്പെടുത്തിയത് പരീക്ഷ മാറ്റിവയ്ക്കാൻ വേണ്ടിയായിരുന്നെന്ന് അറസ്റ്റിലായ പ്ലസ് വൺ വിദ്യാർഥിയുടെ മൊഴി.[www.malabarflash.com]
പിടിയിലായ വിദ്യാർഥി കുറ്റം സമ്മതിച്ചെന്നു സിബിഐ അറിയിച്ചു. രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ പ്ലസ് വൺ വിദ്യാർഥിയുടെ അറസ്റ്റോടെ നിർണയക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.
ഇക്കഴിഞ്ഞ സെപ്റ്റംബർ എട്ടിനാണ് സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥി പ്രദ്യുമ്നൻ ഠാക്കൂർ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ ബസ് കണ്ടക്ടർ, ഡ്രൈവർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ടക്ടർ കുറ്റം സമ്മതിച്ചെന്നായിരുന്നു ഹരിയാന പോലീസിന്റെ അന്വേഷണ റിപ്പോർട്ട്. ബസ് ജീവനക്കാരും കുട്ടികളുടെ ശുചിമുറി ഉപയോഗിച്ചിരുന്നത് പ്രധാന വീഴ്ചയാണെന്നു പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു പ്രദ്യുമ്നന്റെ പിതാവ് വരുൺ ചന്ദ്ര ഠാക്കൂർ രംഗത്തെത്തി. സെപ്റ്റംബർ 22നു കേസ് സിബിഐക്കു കൈമാറി. തുടർന്നാണ് പതിനാറുകാരനായ പ്ലസ് വൺ വിദ്യാർഥിയിലേക്കു അന്വേഷണം എത്തിയത്. സ്കൂളുകളിൽ സുരക്ഷ വർധിപ്പിക്കണമെന്ന് ഈ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിർദേശിച്ചിരുന്നു.

No comments:
Post a Comment