കാസര്‍കോട്: ബൈക്കു തടഞ്ഞു നിര്‍ത്തി യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ആരംഭിക്കുന്നു. ആര്‍.ഡി.നഗര്‍, മീപ്പുഗുരിയിലെ ഷൈമ മന്‍സിലില്‍ ബദറുദ്ദീന്റെ മകന്‍ മുഹമ്മദ് സാബിത്ത് (19) കൊലക്കേസ് വിചാരണയാണ് ഈ മാസം 20ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കുന്നത്.[www.malabarflash.com]
2013 ജൂലായ് ഏഴിനാണ് കേസിനാസ്‌പദമായ സംഭവം. കാസര്‍കോട്, എം.ജി റോഡി ലെ ഒരു വ്യാപാര സ്ഥാപനത്തില്‍ സെയില്‍സ്‌മാനായിരുന്നു മുഹമ്മദ് സാബിദ്. സംഭവ ദിവസം ഇയാളും കൂടെ ജോലി ചെയ്യുന്ന പാറക്കട്ട, പള്ളം ഹൗസിലെ മുഹമ്മദ് റൈസും (20) ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയിലാണ് കൊലപാതകം നടന്നത്.
ജെ.പി കോളനി റോഡില്‍ വച്ച് ഒരു സംഘം തടഞ്ഞു നിര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കാസര്‍കോട് പോലീസ് രജിസ്റ്റര്‍ ചെയ്‌ത കേസ്.
ജെ.പി കോളനിയിലെ അക്ഷയ് കുമാര്‍ എന്ന മുന്ന (24), കാളിയങ്ങാട് കോളനിക്കു സമീപത്തെ ശ്രീരാം നിവാസില്‍ കെ.എന്‍.വൈശാഖ് (22), ജെ.പി.കോളനിയിലെ 17 കാരന്‍, ആര്‍.വിജേഷ് (23), എസ്.കെ.നിലയത്തില്‍ സച്ചിന്‍ കുമാര്‍ എന്ന സച്ചിന്‍ (24), കേളുഗുഡ്ഡെയിലെ ബി.കെ.പവന്‍ കുമാര്‍ (30), കൊടക്കാട്, കരിമ്പില്‍ ഹൗസില്‍ ധനഞ്‌ജയ കുമാര്‍ എന്ന കുട്ടന്‍ (40) എന്നിവരാണ് കേസിലെ പ്രതികള്‍.
സി.ഐ സി.കെ.സുനില്‍ കുമാര്‍ അന്വേഷിച്ച കേസില്‍ 60 സാക്ഷികളുണ്ട്. ഐ.പി. സി 341, 302, 153(എ), 201, 212 എന്നീ വകുപ്പുകളാണ് കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
No comments:
Post a Comment