Latest News

ഡോക്ടര്‍മാരുടെ സമരം: മംഗളൂരുവിലെ സ്വകാര്യ ആശുപത്രികള്‍ വെള്ളിയാഴ്ച പ്രവര്‍ത്തിക്കില്ല

മംഗളൂരു: ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ സ്വകാര്യ ആശുപത്രികള്‍ വെള്ളിയാഴ്ച പ്രവര്‍ത്തിക്കില്ലെന്ന് ഐ.എം.എ.യും ആസ്​പത്രി മാനേജ്‌മെന്റ് അസോസിയിഷനും അറിയിച്ചു.[www.malabarflash.com]

കര്‍ണാടക സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ നിരക്ക് നിയന്ത്രിക്കുന്നതിനുള്ള നിയമഭേദഗതി കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ച് ഐ.എം.എ. കര്‍ണാടക ഘടകത്തിന്റെ ആഹ്വാന പ്രകാരം ഡോക്ടര്‍മാര്‍ സമരംചെയ്യുന്നതിനാലാണ് ഇത്. 

പകരം ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടണമെന്ന് ആസ്​പത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. യൂസഫ് കുമ്പളെ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.