കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍നിന്നായി വ്യാഴാഴ്ച 36 ലക്ഷത്തിന്റെ 600 ഗ്രാം സ്വര്‍ണവും 14.2 കിലോ കുങ്കുമപ്പൂവും പിടിച്ചു.
സ്‌പൈസ് ജെറ്റിന്റെ ദുബായ്-കോഴിക്കോട് വിമാനത്തിലെത്തിയ കോഴിക്കോട് കുന്ദമംഗലം ഉണ്ടോട്ടിയില്‍ നൗഷാദി(38)ന്റെ ബാഗേജില്‍നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. കുട്ടികള്‍ക്കുള്ള സൈക്കിളിന്റെ ചക്രങ്ങള്‍ക്കുള്ളിലെ ബെയറിങ്ങുകള്‍ അഴിച്ചുമാറ്റി സ്വര്‍ണം ഒളിപ്പിക്കുകയായിരുന്നു. 600 ഗ്രാം സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം കണ്ടെടുത്തത്. ഇതിന് 18 ലക്ഷം രൂപ വിലവരും.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്-കോഴിക്കോട് വിമാനത്തിലെത്തിയ കാസര്‍കോട് കുടുലു സ്വദേശി റഫീഖി(46)ന്റെ ബാഗേജില്‍നിന്നാണ് കുങ്കുമപ്പൂവ് പിടികൂടിയത്. വസ്ത്രങ്ങള്‍ക്കും കളിപ്പാട്ടങ്ങള്‍ക്കും മിഠായി പെട്ടികള്‍ക്കുമിടയിലായി ഒളിപ്പിച്ചനിലയിലായിരുന്നു കുങ്കുമപ്പൂവ്. 14.2 കിലോ കുങ്കുമപ്പൂവാണ് കണ്ടെടുത്തത്. ഇതിന് ഇന്ത്യന്‍ വിപണിയില്‍ 19.17 ലക്ഷം രൂപ വിലവരും.
അസിസ്റ്റന്റ് കമ്മിഷണര്‍മാരായ എം.സി. രാജേന്ദ്രബാബു, ദേവകിനന്ദന്‍ പന്ത്, സൂപ്രണ്ടുമാരായ പി.കെ. ഷാനവാസ്, മുഹമ്മദ് അഷ്‌റഫ്, ബഷീര്‍ അഹമ്മദ്, ഇന്‍സ്‌പെക്ടര്‍മാരായ ദിനേഷ്‌കുമാര്‍, സന്തീപ്‌നാന്‍, എം.പി. ഗോപിനാഥ്, വി.പി. ഹരിദാസ്, പി.വി. ഗോവിന്ദപ്രകാശ് എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടിച്ചത്.

No comments:
Post a Comment