കാഞ്ഞങ്ങാട്: അമ്പലത്തറ ഇരിയ തട്ടുമ്മല്‍ പൊടുവടുക്കത്ത് വീട്ടമ്മയെ കുളിമുറിയില്‍ ദുരൂഹ സഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂലിപ്പണിക്കാരിയായ പൊടുവടുക്കം ധര്‍മ ശാസ്ത ക്ഷേത്ര പരിസരത്തെ അമ്പൂടി നായരുടെ ഭാര്യ ലീല (56) യാണ് മരിച്ചത്.[www.malabarflash.com]
സംഭവവുമായി ബന്ധപ്പെട്ട് മരിച്ച ലീലയുടെ വീട്ടില്‍ പണിക്കെത്തിയ നാല് അന്യ സംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
വൈകിട്ട് സ്‌കൂളില്‍ പഠിക്കുന്ന മകന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ലീലയെ കുളിമുറിയില്‍ വീണു കിടക്കുന്നതായി കണ്ടത്. ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ഈ സമയം ലീലയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല നഷ്ടപ്പെട്ട വിവരം ബന്ധുക്കളുടെ ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ലീലയുടെ വീട്ടില്‍ ജോലിക്കായി എത്തിയ അന്യ സംസ്ഥാന തൊഴിലാളികളെ പിടികൂടുകയും ഇവരുടെ പക്കലില്‍ നിന്നും മാലയുടെ ഒരു ഭാഗം കണ്ടെത്തിയതായും പറയപ്പെടുന്നു.
കവര്‍ച്ചാ ശ്രമത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസും നാട്ടുകാരും സംശയിക്കുന്നത്.
മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഹൊസ്ദുര്‍ഗ് സി ഐയുടെ നേതൃത്വത്തില്‍ അമ്പലത്തറ പോലീസ് അന്വേഷണം ആരംഭിച്ചു.
മക്കള്‍: പ്രവീണ്‍ (ഗള്‍ഫ്), പ്രസാദ്, പ്രജിത്ത് (ഇരുവരും വിദ്യാര്‍ത്ഥികള്‍).
No comments:
Post a Comment