ബെംഗളുരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ പൂട്ടിയിട്ട് പത്തുദിവസം തുടർച്ചയായി കൂട്ടമാനഭംഗം ചെയ്തു. ബെംഗളുരു വൈറ്റ്ഫീൽഡിൽ നടന്ന സംഭവത്തിൽ നാലുപേരെ അറസ്റ്റു ചെയ്തു.[www.malabarflash.com]
പെൺകുട്ടിയെ പീഡിപ്പിച്ച നാലുപേരെയും പിടികൂടിയതായും പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കുറ്റം ചുമത്തിയതായും വൈറ്റ്ഫീൽഡ് ഡിസിപി അബ്ദുൽ അഹദ് പറഞ്ഞു. 22നും 25നും ഇടയിലുള്ള മൂന്നു സുഹൃത്തുക്കളും 55കാരൻ ലോഡ്ജ് നടത്തിപ്പുകാരനുമാണ് അറസ്റ്റിലായത്.
കേസിലെ മുഖ്യപ്രതി വൈറ്റ്‍ഫീൽഡിൽ ചായക്കട നടത്തുകയാണ്. അവിടെവച്ചു പരിചയപ്പെട്ട പെൺകുട്ടിയെ സംഘം ചേർന്ന് തട്ടിക്കൊണ്ടു പോവുകയും ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നെന്നു പോലീസ് പറഞ്ഞു.

ഒക്ടോബർ 26നായിരുന്നു സംഭവം. കുട്ടിയെ കാണാനില്ലെന്നു ഒക്ടോബർ 30ന് പിതാവ് പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് പീഡനവിവരം ചുരുളഴിഞ്ഞത്.
No comments:
Post a Comment