Latest News

വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; പതിനേഴുകാരന്‍ ഉള്‍പ്പടെ 10 പേര്‍ അറസ്റ്റില്‍

തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ മൂന്നുവര്‍ഷമായി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 10 പേര്‍ അറസ്റ്റില്‍. തൊടുപുഴയ്ക്കു സമീപത്തെ സുബ്രഹ്മണ്യന്‍ (53), സുമേഷ് (27), സെബിന്‍ (23), ബിബിന്‍ (21), ലിബിന്‍ (21), കിരണ്‍ (21), ജിജീഷ് (36), ജിന്റോ (20), അനൗഷ് (23) എന്നിവരെയും ഒരു പതിനേഴുകാരനെയുമാണ് പിടിച്ചത്. [www.malabarflash.com]

പ്രതികളിലൊരാള്‍ അപകടത്തില്‍ പരിക്കേറ്റു കിടപ്പിലായതിനാല്‍ അറസ്റ്റു രേഖപ്പെടുത്തിയിട്ടില്ല. പ്രതികള്‍ക്കെതിരേ ലൈംഗിക പീഡനത്തില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമം (പോക്‌സോ) അനുസരിച്ച് കേസെടുത്തു.

കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്ന പ്രതികള്‍ 13 വയസ്സുമുതലാണ് വിദ്യാര്‍ഥികളെ പീഡിപ്പിച്ചു തുടങ്ങുന്നത്. പിടിയിലായ പതിനേഴുകാരനാണ് മുഖ്യ സൂത്രധാരന്‍. അശ്ലീലദൃശ്യങ്ങള്‍ കാട്ടി ഇയാളാണ് കുട്ടികളെ വശത്താക്കിയത്. ഇയാള്‍ വഴിയാണ് മറ്റുള്ളവര്‍ കുട്ടിയെ പീഡിപ്പിക്കുന്നത്. തുടര്‍ന്ന് പ്രതികളുടെ വീട്ടിലും വിവിധ സ്ഥലങ്ങളിലും പീഡിപ്പിച്ചു. എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ വീട്ടില്‍ പറയുമെന്നുംമറ്റും പറഞ്ഞ് ഭയപ്പെടുത്തി. ഇതോടെ വിദ്യാര്‍ഥികള്‍ മാനസിക സംഘര്‍ഷത്തിലായി.

പരീക്ഷക്കാലമായിട്ടും പഠനത്തില്‍ ശ്രദ്ധിക്കാതെ കുട്ടികള്‍ തളര്‍ന്നിരിക്കുന്നതുകണ്ട അധ്യാപകര്‍ ഇവരെ കൗണ്‍സലിങ്ങിന് വിധേയരാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അധ്യാപകര്‍ ബുധനാഴ്ച രാവിലെ തന്നെ വിവരം തൊടുപുഴ പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. പോലീസ് പറഞ്ഞപ്പോഴാണ് വീട്ടുകാരും വിവരമറിയുന്നത്. 

പ്രതികള്‍ കൂടുതല്‍ കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കോടതി പ്രതികളെ റിമാന്‍ഡു ചെയ്തു. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈല്‍ ഹോമിലേക്കയച്ചു. 

തൊടുപുഴ സി.ഐ. എന്‍.ജി.ശ്രീമോന്റെ നിര്‍ദേശപ്രകാരം എസ്.ഐ. വി.സി.വിഷ്ണുകുമാര്‍, ജൂനിയര്‍ എസ്.ഐ. വിനോദ്, അഡീഷണല്‍ എസ്.ഐ. ജോസഫ്, എ.എസ്.ഐ. അബി, സി.പി.ഒമാരായ വിനോദ്, അഷ്‌റഫ്, രജനീഷ്, അന്‍സില്‍മോന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.