തൃക്കരിപ്പൂര്‍: നാടിന്റെ വികസനം അവഗണിച്ചും സങ്കുചിത രാഷ്ട്രീയം നടത്തിയും പ്രവര്‍ത്തകരില്‍ നിന്ന് ഒറ്റപ്പെടുന്ന മുസ്ലിം ലീഗില്‍ നിന്ന് അനേകം പ്രവര്‍ത്തകര്‍ സിപിഎമ്മുമായി സഹകരിക്കുന്ന സാഹചര്യമാണെന്നു സിപിഎം നേതാക്കള്‍. ലീഗ് പ്രവര്‍ത്തകര്‍ പല ഭാഗങ്ങളിലും സിപിഎമ്മില്‍ ചേരുന്നുണ്ട്.[www.malabarflash.com]
ബീരിച്ചേരി പ്രദേശത്തെ 45 പ്രവര്‍ത്തകര്‍ വെളളിയാഴ്ച സിപിഎമ്മില്‍ ചേരും. വൈകിട്ടു നാലിനു ബസ് സ്റ്റാന്‍ഡ് പരിസരത്തു നടക്കുന്ന പൊതുസമ്മേളനം ഇ.പി.ജയരാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ജില്ലാ സെക്രട്ടറി കെ.പി.സതീഷ് ചന്ദ്രന്‍ പാര്‍ട്ടിയിലേക്കെത്തുന്ന പ്രവര്‍ത്തകരെ സ്വാഗതം ചെയ്യുമെന്ന് എം.രാമചന്ദ്രന്‍, പി.എ.റഹ്മാന്‍, എം.പി.കരുണാകരന്‍, കെ.രാഘവന്‍, സമീര്‍ കോച്ചന്‍, വി.പി.യാക്കൂബ് തുടങ്ങിയവര്‍ അറിയിച്ചു.
തങ്കയം ജംക്ഷനില്‍ നിന്നു മുന്നോടിയായി പ്രകടനം പുറപ്പെടും. ലീഗില്‍ നിന്നെത്തുന്ന പ്രവര്‍ത്തകര്‍ ഇരുചക്രവാഹനങ്ങളില്‍ ബീരിച്ചേരി റെയില്‍വേ ഗേറ്റ് പരിസരത്തുനിന്നു റാലിയായി എത്തുമെന്ന് സിപിഎം നേതാക്കള്‍ അറിയിച്ചു.
No comments:
Post a Comment