കൊച്ചി: ആവേശമഞ്ഞയായി അലയടിച്ച ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തി കേരളത്തിന്റെ കൊമ്പൻമാർ സമനില വഴങ്ങി. ആർത്തിരമ്പിയെത്തിയ ആരാധകൂട്ടത്തിനു ഒരു ഗോൾപോലും സമ്മാനിക്കാതെ എടികെ കോൽക്കത്തയുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പങ്കുവച്ചു.[www.malabarflash.com]
ഗാലറിയുടെ ഇരമ്പത്തിന്റെ ആവേശത്തിൽ ആദ്യ അഞ്ച് മിനുട്ടുകളിൽ ഇരമ്പിക്കയറിയ ബ്ലാസ്റ്റേഴ്സിൽനിന്നും കളിപിടിച്ചെടുത്ത എടികെ പിന്നീടങ്ങോട്ട് നിയന്ത്രണം ഏറ്റെടുത്തു. കോൽക്കത്ത നിയന്ത്രണം ഏറ്റെടുത്തതോടെ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കു പന്തു കിട്ടാതെ വലയുന്ന കാഴ്ചയായിരുന്നു കളത്തിൽ. സ്റ്റാർ സ്ട്രൈക്കർ ബെർബറ്റോവിനു പന്തു ലഭിക്കാതെ മധ്യനിരയിലേക്കിറങ്ങേണ്ടിവന്നു.
ഗോളി പോൾ റച്ചൂക്കയുടെ കിടിലൻ സേവുകളാണ് പലപ്പോഴും കൊമ്പൻമാരുടെ സമനില തെറ്റാതെ കാത്തത്. കോൽക്കത്തയുടെ ഹിതേഷ് ശർമയുടെ ഗോളെന്നുറപ്പിച്ച ഷോട്ട് മുഴുനീള ഡൈവിലൂടെ തടുത്തിട്ടതടക്കം നിരവധി സേവുകളാണ് റിച്ചൂക്ക നടത്തിയത്.
പ്രതിരോധതത്തില് സന്ദേശ് ജിങ്കാനും നെമഞ്ച പെസിച്ചും പാറപോലെ ഉറച്ചുനിന്നതും തോൽവി ഒഴിവാക്കി. പ്രതിരോധത്തിലെ കണിശതയ്ക്കു പെസിച്ചിനെ കളിയിലെ ഹീറോയായും തെരഞ്ഞെടുത്തു. കോഴിക്കോട്ടുകാരൻ പ്രശാന്ത് രണ്ടാം പകുതയിൽ ആദ്യ ഐഎസ്എൽ മത്സരത്തിനിറങ്ങിയെങ്കിലും ഗോൾ നേടാനായില്ല. വലതുവിംഗിൽ ചില മിന്നൽ നീക്കങ്ങൾ പ്രശാന്തിന് ഗാലറിയുടെ കൈയടി ലഭിച്ചു.

No comments:
Post a Comment