ഉദുമ: ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടന്ന സാഹചര്യത്തില്‍ സത്യ സന്ധമായ അന്വേഷണങ്ങള്‍ നടത്തി ജനങ്ങളില്‍ ഉണ്ടായ ആശങ്കകള്‍ക്ക് അറുതി വരുത്തണമെന്ന് അവശ്യപ്പെട്ടുകൊണ്ട് ഉദുമ പഞ്ചായത്ത് എസ് വൈ എസ്, എസ് കെ എസ് എസ് എഫ് സംയുക്തമായി പ്രതിഷേധ റാലി നടത്തി.[www.malabarflash.com]
ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി ഉല്‍ഘാടനം ചെയ്തു.അബൂബക്കര്‍ ഉദുമ അധ്യക്ഷത വഹിച്ചു. നിസാര്‍ ഫൈസി പ്രാര്‍ത്ഥന നടത്തി.
അബ്ദുല്‍ ഖാദര്‍ ഫൈസി, അബ്ദുല്‍ ഹമീദ് ദാരിമി, താജുദ്ധീന്‍ ചെമ്പരിക്ക, ബഷീര്‍ പാക്യാര, കെ ബി എം ഷെരീഫ് കാപ്പില്‍, എം എച്ച് മുഹമ്മദ് കുഞ്ഞി, ഹമീദ് മാങ്ങാട്, ടി വി മുഹമ്മദ് കുഞ്ഞി, കെ യൂ ഹമീദ്, അഷ്റഫ് മുക്കുന്നോത്ത്, കലട്ര അബ്ബാസ് ഹാജി, അബൂബക്കര്‍ കെ എ, പാലാട്ട് അബ്ദുള്‍റഹ്മാന്‍, മുഹമ്മദ് കുഞ്ഞി പി എം തുടങ്ങിയവര്‍ സംസാരിച്ചു. ജൗഹര്‍ ഉദുമ സ്വാഗതം പറഞ്ഞു
No comments:
Post a Comment