അടിമാലി: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കന്പനിയിൽനിന്ന് 3.25 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് പരാതി വന്നപ്പോൾ മുങ്ങിയ മലയാളി പോലീസിൽ കീഴടങ്ങി. ഇടുക്കി അടിമാലി കുരിശുപാറ ചെറുവാഴത്താട്ടം ജയപ്രസാദ് (36) ആണ് അടിമാലി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.[www.malabarflash.com]
2015 മുതൽ 2016 സെപ്റ്റംബർ 16 വരെയുള്ള കാലയളവിലാണ് കന്പനിയിൽനിന്നു പലപ്പോഴായി പണം തട്ടിയെടുത്തതായി കന്പനി പരാതി നൽകിയത്. സംശയം തോന്നിയ അധികൃതർ സെപ്റ്റംബർ 27ന് ജയപ്രസാദിനെ കന്പനി ആസ്ഥാനത്തേക്കു വിളിപ്പിച്ചിരുന്നു. ഇതിൽ പന്തികേടു തിരിച്ചറിഞ്ഞ ജയപ്രസാദ് രണ്ടു മണിക്കൂറിനുള്ളിൽ കുടുംബാംഗങ്ങളുമൊത്തു കേരളത്തിലേക്കു സ്ഥലംവിടുകയായിരുന്നു.
തുടർന്ന് കന്പനി കൊച്ചി റേഞ്ച് ഐജിക്കു പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജൂലൈയിൽ അടിമാലി പോലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം തുടങ്ങി. ഇതിനിടെ, ഒളിവിൽപ്പോയ ഇയാൾ ഹൈക്കോടതിയിൽനിന്നു മുൻകൂർ ജാമ്യം തേടുകയും അന്വേഷണ ഉദ്യോഗസ്ഥർ മുൻപാകെ ഹാജരാകാൻ കോടതി നിർദേശിച്ചതിനെതുടർന്ന് ഇയാൾ സ്റ്റേഷനിൽ ഹാജരാവുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. 2007 മുതൽ ദുബായിൽ വാഹന സ്പെയർ പാർട്സുകൾ വിൽപന നടത്തുന്ന ജർമൻ കന്പനിയിൽ ചീഫ് അക്കൗണ്ട ന്റായിരുന്നു ജയപ്രസാദ്.

No comments:
Post a Comment