Latest News

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഭാര്യയുടെ പേരില്‍ പഞ്ചാബിലെ മാന്‍സയില്‍ സ്ഥാപിച്ച ജുമാ മസ്ജിദ് തുറന്നു

മാൻസ (പഞ്ചാബ്): പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഭാര്യ ശരീഫ ഫാത്തിമ ബീവിയുടെ പേരിൽ പഞ്ചാബിലെ മാൻസയിൽ സ്ഥാപിച്ച ജുമാ മസ്ജിദ് കം ഇസ്‌ലാമിക് ഇൻസ്റ്റിറ്റ്യൂട്ട് വെളളിയാഴ്ച ജുമുഅ നമസ്കാരത്തോടെ തുറന്നു.[www.malabarflash.com]

ശിഹാബ് തങ്ങളുടെ മകൻ മുനവ്വറലി ശിഹാബ് തങ്ങളാണ് പള്ളി ഉദ്ഘാടനം ചെയ്തത്. കോട്‌ലയിൽ നിർമിച്ച പള്ളിയുടെ ഉദ്ഘാടനവും അസർ നമസ്കാരത്തിന് നേതൃത്വം നൽകി മുനവ്വറലി തങ്ങൾ നിർവഹിച്ചു.

മാൻസയിലെ പള്ളിയുടെ ഉദ്ഘാടനച്ചടങ്ങിനു പിന്നാലെ ഹരിയാന സ്വദേശി കാലാഖാൻ പള്ളി അങ്കണത്തിൽ കുഴഞ്ഞുവീണു മരിച്ചത് ചടങ്ങിനെ ശോകമൂകമാക്കി. കാലാഖാന്റെ കുടുംബത്തിന് കെഎംസിസി വീടുവച്ചുനൽകും. 

മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എംപി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഗഫൂർ ഖാസിമി, മുസ്തഫ ഉസ്മാൻ, സി.കെ.സുബൈർ, ടി.പി.അഷ്റഫലി, റാഷിദ് ഗസാലി എന്നിവർ പ്രസംഗിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.