മട്ടന്നൂർ: നെല്ലൂന്നിയിൽ രണ്ടു സിപിഎം പ്രവർത്തകർക്കു വെട്ടേറ്റു. പെരുമ്പച്ചാലിലെ പി.ജിതേഷ് (27), നെല്ലൂന്നി അങ്കണവാടിക്കു സമീപത്തെ പി. സൂരജ് (26) എന്നിവർക്കാണു വെട്ടേറ്റത്. കൈക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]
വെളളിയാഴ്ച രാവിലെ 9.40ഓടെയായിരുന്നു സംഭവം. ജിതേഷിനു നെല്ലൂന്നി ഗ്രാമദീപം വായനശാലയ്ക്കു മുന്നിലെ മിൽമ ബൂത്തിനു മുന്നിൽ നിൽക്കുമ്പോഴും കള്ളുഷാപ്പ് തൊഴിലാളിയായ സൂരജിനു ജോലിക്കിടെയുമാണ് വെട്ടേറ്റത്.
രണ്ട് ബൈക്കുകളിലെത്തിയ മൂന്നംഗസംഘം കടവരാന്തയിൽ നിൽക്കുകയായിരുന്ന ജിതേഷിനെയാണ് ആദ്യം ആക്രമിച്ചത്. ഇവിടെനിന്നു രക്ഷപ്പെട്ട അക്രമിസംഘം അര കിലോമീറ്റർ അകലെയുള്ള കള്ളുഷാപ്പിൽ കയറി സൂരജിനെയും വെട്ടുകയായിരുന്നു.

കള്ളുഷാപ്പിലുണ്ടായിരുന്നവർ അക്രമികളെ കണ്ടു ചിതറിയോടി. രക്ഷപ്പെടുന്നതിനിടെ അക്രമികൾ ഉപേക്ഷിച്ച ഒരു വാളും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിനു പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നു സിപിഎം നേതൃത്വം ആരോപിച്ചു.
No comments:
Post a Comment