Latest News

കാസര്‍കോട് കല്ല്യാണ്‍ സില്‍ക്സില്‍ നിന്ന് അരലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ മോഷണം പോയി

കാസര്‍കോട്: പുതിയ ബസ്സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന കല്ല്യാണ്‍ സില്‍ക്സില്‍ നിന്ന് അരലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ മോഷണം പോയി. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ജീവനക്കാരനെ സംശയിക്കുന്നു.[www.malabarflash.com] 

ചൊവ്വാഴ്ചയാണ് സംഭവം. മാനേജര്‍ നല്‍കിയ പരാതിയില്‍ കാസര്‍കോട് പോലീസ് അന്വേഷിക്കുന്നു. തുടര്‍ന്ന് പോലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇവിടത്തെ ഒരു ജീവനക്കാരനാണ് മോഷണത്തിന് പിന്നിലെന്നാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. 

ഒളിവില്‍ പോയ ജീവനക്കാരനെ അന്വേഷിച്ച് വരികയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.