കാസര്‍കോട്: ഒരു മാസം മുമ്പ് മൂന്നും ആറും വയസ്സുള്ള രണ്ട് മക്കളെ വഴിയില്‍ ഉപേക്ഷിച്ച് യുവാവിനൊപ്പം നാടുവിടുകയും പിന്നീട് പോലീസ് അന്വേഷണത്തിനിടെ പൊന്നാനിയില്‍ കണ്ടെത്തുകയും ചെയ്ത ഭര്‍തൃമതിയെ വീണ്ടും കാണാതായി.[www.malabarflash.com]
മേല്‍പ്പറമ്പ് മരവയലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 32കാരിയെയാണ് കാണാതായത്. മൂന്ന് വയസ്സുള്ള കുട്ടിയേയും ഒപ്പം കൊണ്ടു പോയിട്ടുണ്ട്. ഒരു മാസം മുമ്പ് യുവതിയെ കാണാതായത് സംബന്ധിച്ച് ഭര്‍ത്താവ് കാസര്‍കോട് പോലീസില്‍ പരാതി നല്‍കിയിരുന്നു.
പോലീസ് അന്വേഷണത്തില്‍ സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുവാവിനൊപ്പമാണ് നാട് വിട്ടതെന്ന് വ്യക്തമായി. മൂന്നും ആറും വയസ്സുള്ള മക്കളെ വഴിയില്‍ ഉപേക്ഷിച്ചതിന് ചൈല്‍ഡ് പ്രൊട്ടക്ട് ആക്ട് പ്രകാരം ഭര്‍തൃമതിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെ പൊന്നാനിയിലെ ഒരു കേന്ദ്രത്തില്‍ കണ്ടെത്തി.
പിന്നീട് കാസര്‍കോട്ടെത്തിച്ച് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ യുവതി താല്‍പര്യം പ്രകടിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് ഭര്‍തൃമതിയെ വീണ്ടും കാണാതായത്. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ കാസര്‍കോട് പോലീസ് അന്വേഷണം ആരംഭിച്ചു.
No comments:
Post a Comment